ദുരിതങ്ങള്‍ക്കുവിട; മുസമ്മില്‍ നാട്ടിലെത്തി
Jan 22, 2013, 19:26 IST
ജിദ്ദ: ജോലിഭാരത്തിനു പുറമെ സ്‌പോണ്‍സറുടെ മര്‍ദനവും ശകാരവും സഹിക്കാനാകാതെ പ്രയാസത്തില്‍ കഴിയുകയായിരുന്ന മലയാളി യുവാവ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി കുരുണിയില്‍ മൊയ്തീന്റെ മകന്‍ മുസമ്മിലാണ് ദുരിതങ്ങള്‍ക്കൊടുവില്‍ നാട്ടിലേക്ക് പോയത്.
ഡ്രൈവര്‍ വിസയിലായിരുന്നു എത്തിയതെങ്കിലും ഇഖാമയോ ഡ്രൈവിംഗ് ലൈസന്‍സോ സ്‌പോണ്‍സര്‍ മുസമ്മിലിന്റെ കൈവശം നല്‍കിയിരുന്നില്ല. രാവിലെ തുടങ്ങുന്ന ഡ്രൈവിംഗും വീട്ടിലെ മറ്റുപണികളുമായി താങ്ങാവുന്നതിലേറെയായിരുന്നു ജോലിഭാരമെന്ന് അദ്ദേഹം പറഞ്ഞു.
സ്‌പോണ്‍സറുടെ പീഡനങ്ങള്‍ ഏല്‍ക്കുമ്പോഴും നാട്ടിലെ കുടുംബത്തെ ഓര്‍ത്ത് എല്ലാം സഹിക്കുകയായിരുന്നു. എന്നാല്‍ ഒരുദിവസം മുസമ്മിലിനെ സ്‌പോണ്‍സര്‍ മര്‍ദിച്ചവശനാക്കി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റുവൈസ് ഏരിയ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് നാട്ടിലേക്ക് പോവുന്നതിനള്ള വഴിയൊരുങ്ങിയത്. നല്ലവരായ നാട്ടുകാരുടെ സഹായത്താല്‍ യാത്രാടിക്കറ്റ് കരസ്ഥമാക്കി കഴിഞ്ഞദിവസം മുസമ്മില്‍ നാട്ടിലേക്ക് മടങ്ങി.

Keywords: Jeddah, Musammil, IFF, Sponsor, Harassment, Malappuram native, Home, Help, Gulf, Malayalam news, Kasargod Vartha