മുട്ടം സരിഗമ കലാ വേദിയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം: യു എ ഇ എക്‌സ്‌ചേഞ്ച് സെന്റര്‍ ഇവന്റ് ചീഫ് വിനോദ് നമ്പ്യാര്‍
Sep 3, 2016, 10:00 IST
ദുബൈ: (www.kasargodvartha.com 03/09/2016) കലയും സാഹിത്യവും മനുഷ്യ മനസുകളെ ഒന്നിപ്പിക്കുവാനുള്ള വേദിയായി ഉപയോഗിക്കണമെന്നും സമൂഹത്തില്‍ അര്‍ഹരായവരെ കണ്ടെത്തി ആദരിക്കുവാന്‍ മുന്നോട്ടു വന്ന മുട്ടം സരിഗമ കലാ വേദിയുടെ പ്രവര്‍ത്തനം ഏറെ അഭിനന്ദനാര്‍ഹമാണെന്നും യു എ ഇ എക്‌സ്‌ചേഞ്ച് സെന്റര്‍ ഇവന്റ് ചീഫ് വിനോദ് നമ്പ്യാര്‍ അഭിപ്രായപ്പെട്ടു. കറാമ എസ് എന്‍ ജി ഓഡിറ്റോറിയത്തില്‍ നടന്ന മുട്ടം സരിഗമ കലാവേദിയുടെ നാലാം വര്‍ഷ ആഘോഷത്തിന്റെ ഭാഗമായുള്ള എക്‌സലന്‍സ് അവാര്‍ഡ് സമര്‍പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ജലീല്‍ ഏഴോം അധ്യക്ഷത വഹിച്ചു. വ്യവസായ പ്രമുഖനും അല്‍ഫലാ ഗ്രൂപ്പ് ചെയര്‍മാനുമായ യൂസുഫ് അല്‍ഫലാ അവാര്‍ഡ് ജേതാക്കള്‍ക്ക് പൊന്നാട അണിയിച്ചു. പുന്നക്കല്‍ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ഡോ. വി എ ലത്വീഫ്, അഷ്‌റഫ് കര്‍ള, റേഡിയോ ഏഷ്യ അവതാരിക ദില്‍മ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. നാരായണന്‍ വിളയങ്ങോട്, പുന്നക്കല്‍ ബീരാന്‍, സുബൈര്‍ വെള്ളിയോട്, വി മൊയ്തീന്‍, ദീപ അനില്‍, വി എ നാസര്‍, ജാക്കി റഹ് മാന്‍ എന്നിവര്‍ സംസാരിച്ചു. കെ ടി പി ഇബ്രാഹിം സ്വാഗതവും ടി പി അഷ്‌റഫ് നന്ദിയും പറഞ്ഞു.
Keywords : Dubai, Gulf, Award, Programme, Inauguration, Muttam Sarigama Kala Vethi.