city-gold-ad-for-blogger

മൊഗ്രാലിലെ ഫുട്‌ബോള്‍ ആചാര്യന്‍ മുഹമ്മദിനെ പ്രവാസി ശിഷ്യഗണങ്ങള്‍ ആദരിക്കുന്നു

ദുബൈ: (www.kasargodvartha.com 06/12/2015) ആറ് പതിറ്റാണ്ട് കാലമായി മൊഗ്രാലിലെ ഫുട്ബാള്‍ ഗ്രൗണ്ടില്‍ നിത്യവസന്തമായി ജീവിക്കുന്ന ഫുട്‌ബോള്‍ ആചാര്യന്‍ മുഹമ്മദ് എന്ന കുത്തിരിപ്പ് മുഹമ്മദിനെ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് യു.എ.ഇ ഘടകം ഗുരുദക്ഷിണ നല്‍കി ആദരിക്കും. ജനുവരിയില്‍ മൊഗ്രാലില്‍ നടക്കുന്ന ചടങ്ങില്‍ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കാന്‍ എം.എസ്.സി യു.എ.ഇ കമ്മിറ്റി തീരുമാനിച്ചു.

ജീവിതത്തില്‍ ഫുട്‌ബോള്‍ മാത്രം ചര്യയാക്കിയ ഇദ്ദേഹത്തിനു നൂറുകണക്കിന് ശിഷ്യന്‍മാര്‍ നാട്ടിലും വിദേശത്തുമായുണ്ട്. മൊഗ്രാലില്‍ നിന്ന് ഫുട്‌ബോള്‍ കളി പഠിച്ചിറങ്ങുന്ന ഉന്നത തലത്തില്‍ വരെ എത്തിയ താരങ്ങള്‍ക്ക് പിന്നില്‍ മുഹമ്മദിന്റെ പരിശീലനത്തിന്റെയും കഠിനാധ്വാനതിന്റെയും ഫലമാണ്.

വൈകുന്നേരങ്ങളില്‍ കൃത്യമായി മൈതാനത്ത് കളിക്കാരെ പരിശീലിപ്പിക്കാന്‍ പന്തുമായി കാത്തു നില്‍ക്കുന്ന ഇദ്ദേഹം അസുഖം മൂലം വിശ്രമത്തിലാണ് ഇപ്പോള്‍. എങ്കിലും വൈകുന്നേരങ്ങളില്‍ തന്റെ സാന്നിധ്യം ഉറപ്പാക്കുന്നു. 2012ല്‍ ദുബൈയില്‍ നടന്ന മൊഗ്രാല്‍ സോക്കര്‍ ലീഗില്‍ വെച്ച് പ്രത്യേക പുരസ്‌കാരം നല്‍കി കുത്തിരിപ്പ് മുഹമ്മദിനെ ആദരിച്ചിരുന്നു.

മൊഗ്രാലിനു പുറമെ കുമ്പള അക്കാദമി, എരിയാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവിടങ്ങളിലും ഫുട്‌ബോള്‍ കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. ഡിസംബര്‍ 11 ന് ദുബൈ ദേര റഫീ ഹോട്ടലില്‍ നടക്കുന്ന യു.എ.ഇ എം.എസ്.സി മീറ്റില്‍ വെച്ച് ഗുരുദക്ഷിണ ബ്രോഷര്‍ പ്രകാശനം ചെയ്യും.

ദുബൈയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് സെഡ്.എ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ഇസ്മാഈല്‍, ഹമീദ് സഫര്‍, എ.കെ ശംസുദ്ദീന്‍, ഹിദായത്തുല്ല, ഷാജഹാന്‍ എ.എം, സൈഫുദ്ദീന്‍ കെ.എം, മന്‍സൂര്‍ പെര്‍വാഡ് എന്നിവര്‍ സംബന്ധിച്ചു.

മൊഗ്രാലിലെ ഫുട്‌ബോള്‍ ആചാര്യന്‍ മുഹമ്മദിനെ പ്രവാസി ശിഷ്യഗണങ്ങള്‍ ആദരിക്കുന്നു

Keywords : Dubai, Gulf, Mogral, Sports, Football, Honored, Muhammed, Football Players.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia