കാസർകോടിന് അഭിമാനമായി മുഹമ്മദ് ജാസിബ്; ഈ 12 കാരൻ വികസിപ്പിച്ചെടുത്തത് ഏറ്റവും ഉപകാരപ്രദമായ മൊബൈൽ ആപ്പ്
Aug 18, 2020, 14:55 IST
ദുബൈ: (www.kasargodvartha.com 18.08.2020) കാസർകോടിന് അഭിമാനമായി 12 കാരൻ വികസിപ്പിച്ചെടുത്തത് ഏറ്റവും ഉപകാരപ്രദമായ മൊബൈൽ ആപ്പ്. ദുബൈ നിംസ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ജാസിബാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ദുബൈയിൽ ബിസിനസുകാരനായ മൊഗ്രാൽ പുത്തൂർ സ്വദേശി അബ്ദുർ റഹീമിന്റെയും നൂർജഹാന്റെയും മകനാണ്.
ചെറുപ്പത്തിൽ തന്നെ ഇലക്ട്രോണിക്സ് ഡിവൈസുകളോട് അമിത താല്പര്യം കാണിച്ചിരുന്ന ജാസിബ് ഈ വെക്കേഷൻ കാലത്തു എല്ലാവർക്കും ഉപകാരപ്പെടുന്ന എന്തെങ്കിലും ആപ്പ് ചെയ്യണം എന്ന ആഗ്രഹത്തിൽ നിന്നാണ് ഈ ഓൾ ഇൻ ഒൺ ആപ്പ് ആപ്പ് രൂപം കൊണ്ടത്.
പല നോട്സ് ആപ്പുകളും ലഭ്യമാണെങ്കിലും ഇത്രയും ഫീച്ചറുകൾ ഒറ്റ ആപ്പിൽ തികച്ചും സൗജന്യമായി ലഭിക്കുന്നത് ആദ്യമാണെന്ന് ജാസിബ് പറയുന്നു. ഇപ്പോൾ ആൻഡ്രോയിഡ് ഉപഭാക്താക്കൾക്കാണ് ഈ ആപ്പ് ലഭ്യമാകുന്നത്. താമസിയാതെ ഐ ഒ എസിലും ലഭ്യമാക്കും.
എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു നോട്ട്സ് ആപ്പ് ആണ് ജാസിബ് ഉണ്ടാക്കിയത്. മറ്റു നോട്ട്സ് ആപ്പുകളിൽ നിന്നും ഒരുപാട് വ്യത്യസ്തമായ പ്രത്യേകതകൾ ഈ ആപ്പിനുണ്ട്.
ചില പ്രത്യേകതകൾ
മൈ പേർസണൽ ഡോക്യൂമെന്റസ് (My Personal Documents)
നമ്മുടെ പാസ്പോർട്ട്, ഐഡി കാർഡ്, വിസ, ബാങ്ക് കാർഡ് മുതലായ എല്ലാ വ്യക്തിഗത ഡോക്യൂമെന്റുകളും അവയുടെ ഫോട്ടോ പകർപ്പ് അടക്കം സേവ് ചെയ്തു വെക്കാനും റിമൈൻഡർ സെറ്റ് ചെയ്തു എക്സ്പയറി നോട്ടിഫിക്കേഷൻ ലഭിക്കാനും ഈ ഫോൾഡറിൽ സാധിക്കും. പാറ്റേൺ പ്രൊട്ടക്ടഡ് ആയതു കൊണ്ട് ഈ ഫോൾഡർ തികച്ചും സുരക്ഷിതമാണ്.
മൈ മന്ത്‌ലി ബിൽസ് (My Monthly bills)
മൈ മന്ത്‌ലി ബിൽസ് (My Monthly bills)
നമ്മുടെ ഇലെക്ട്രിസിറ്റി, ടെലെഫോൺ, വാട്ടർ കണക്ഷൻ, ബാങ്ക് ലോൺ മുതലായവ പലപ്പോഴും കൃത്യമായ തിയതി ഓർമിച്ചുവെക്കാത്തത് കാരണം ഫൈൻ ഒടുക്കേണ്ടിവരുന്നതും ഡിസ്കണക്ഷൻ നടപടികൾ നേരിടേണ്ടി വരുന്നതും ഒഴിവാക്കാൻ ഏറ്റവും അടുത്ത ഡ്യൂ ഡേറ്റിനു ഒരു പ്രാവശ്യം റിമൈൻഡർ സെറ്റ് ചെയ്തു വച്ചാൽ എല്ലാ മാസവും അതെ തീയതിക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്ന സംവിധാനം ഈ ഫോൾഡറിന്റെ പ്രത്യേകതയാണ്.
മൈ നാവിഗേഷൻസ് (My Navigations)
നമുക്കാവശ്യമുള്ള നാവിഗേഷൻ ലിങ്കുകൾ (വാട്സാപ്പ്, ഇമെയിൽ വഴിയോ ഗൂഗിൾ സെർച്ച് മുഖേനയോ ലഭിക്കുന്നവ) കോപ്പി പേസ്റ്റ് ചെയ്തു ആളിന്റെയോ സ്ഥലത്തിന്റെയോ പേര് സഹിതം ഈ ഫോൾഡറിൽ സൂക്ഷിക്കുകയാണെങ്കിൽ ലിങ്കിലേക്കു ഒരു ടച്ച് ചെയ്യുമ്പോൾ തന്നെ ഗൂഗിൾ മാപ്‌സ് ഓപ്പൺ ആയി പ്രസ്തുത ലൊക്കേഷനിലേക്ക് റീഡയറക്റ്റ് ചെയ്യുന്നു.
മൈ വെബ് ലിങ്ക്സ് (My Weblinks)
നമുക്കാവശ്യമുള്ള വെബ് സൈറ്റുകളും യൂട്യൂബ് ലിങ്കുകളും മറ്റു വെബ് ലിങ്കുകളും പേരോ സൂചനയോ സഹിതം ഈ ഫോൾഡറിൽ സേവ് ചെയ്തു വെക്കാവുന്നതാണ്. ലിങ്ക് ടച്ച് ചെയ്യുമ്പോൾ തന്നെ പ്രസ്തുത സൈറ്റിലേക്ക് നേരിട്ട് എത്താനുള്ള സംവിധാനമാണ് ഇതിലുള്ളത്.
Keywords: Kasaragod, Dubai, Kerala, Gulf, News, School, Student, Muhammad Jazeeb proud of Kasargod; 12-year-old boy develops most useful mobile app






