city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം.പി.എല്‍ സീസണ്‍ ഫോര്‍: റൈന്‍ബോ വള്ളിയോട് ജേതാക്കള്‍

ദുബൈ: (www.kasargodvartha.com 07.12.2014) മേല്‍പ്പറമ്പ് സ്വദേശികളുടെ കൂട്ടായ്മയായ എറൗണ്ട് മേല്‍പറമ്പ് സംഘടപ്പിച്ച നാലാമത് എമ്പെറൊര്‍ മേല്‍പ്പറമ്പ് പ്രവാസി ലീഗ് (എം.പി.എല്‍ ) ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കന്നിയങ്കത്തിനിറങ്ങിയ റേഞ്ചേഴ്‌സ് ഒറവങ്കരയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി റൈന്‍ബോ വള്ളിയോട് ജേതാക്കളായി.

റൈന്‍ബോ വള്ളിയോട് എം.പി.എല്ലില്‍ രണ്ടാംവട്ടമാണ് ജേതാക്കളാകുന്നത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി റൈന്‍ബോയിലെ അസ്ഹര്‍ ദേളിയെയും, മികച്ച ഫോര്‍വേഡ് കളിക്കാരനായ റേഞ്ചേഴ്‌സിലെ ശ്രീജിത്ത് കീഴൂരിനെയും, മികച്ച ഡിഫെന്‍ഡെറായി റേഞ്ചേഴ്‌സിലെ അസറിനെയും, മികച്ച ഗോള്‍ കീപ്പറായി റൈന്‍ബോയിലെ ശിഹാബിനെയും തിരഞ്ഞെടുത്തു.

ഫയര്‍ പ്ലേ അവാര്‍ഡ് ദേളി ബ്ലാസ്‌റ്റേഴ്‌സും നേടി. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും മുഹമ്മദ്കുഞ്ഞി ഖാദരി, നൗഫല്‍ അബ്ദുല്ല (എമ്പെറൊര്‍ ഷിപ്പിംഗ് ലൈന്‍) എന്നിവരും, റണ്ണേഴ്‌സിനുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും മുഹമ്മദ് കീഴൂരും, റഹ്മാന്‍ കീഴൂരും (എഫ് ഗേള്‍ അബയ ആന്‍ഡ് ശേല ) സമ്മാനിച്ചു.

അഷ്‌റഫ് ബ്രിട്ടീഷ്, അഷ്‌റഫ് ബോസ്, ഹനീഫ് മരവയല്‍, ജാഫര്‍ റേഞ്ചേഴ്‌സ്, ഖാലിദ് എ.ആര്‍, അബ്ദുല്‍ അസീസ് സി.ബി, യാസിര്‍ പട്ടം, നിയാസ് ചേടിക്കമ്പനി, ശിഹാബ് തങ്ങള്‍, ഷെരിഫ് ചന്ദ്രഗിരി, കെ.ജി.എന്‍ റൗഫ്, ഹാരിസ് കല്ലട്ര, അസ്ഹറുദ്ദീന്‍ എന്നിവര്‍ മറ്റു പുരസ്‌കാരങ്ങള്‍ കൈമാറി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എം.പി.എല്‍ സീസണ്‍ ഫോര്‍: റൈന്‍ബോ വള്ളിയോട് ജേതാക്കള്‍
എം.പി.എല്‍ സീസണ്‍ ഫോര്‍: റൈന്‍ബോ വള്ളിയോട് ജേതാക്കള്‍
എം.പി.എല്‍ സീസണ്‍ ഫോര്‍: റൈന്‍ബോ വള്ളിയോട് ജേതാക്കള്‍
എം.പി.എല്‍ സീസണ്‍ ഫോര്‍: റൈന്‍ബോ വള്ളിയോട് ജേതാക്കള്‍

Keywords : Dubai, Cricket Tournament, Winners, Sports, Gulf, Melparamba, Valliyod, MPL. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia