city-gold-ad-for-blogger

മലയാളികളടക്കം അമ്പതിലേറെ വ്യവസായികളില്‍ നിന്ന് 60 ലക്ഷം ദിർഹം തട്ടി, പിന്നാലെ വന്ദേഭാരത് ദൗത്യ വിമാനത്തില്‍ ഇന്ത്യയിലേക്ക് കടന്നു, മുംബൈ സ്വദേശിക്കെതിരെ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിൽ പരാതിപ്രവാഹം

ദുബൈ: (www.kasargodvartha.com 31.05.2020) മലയാളികൾ അടക്കമുള്ള യു എ ഇയിലെ വ്യവസായികളില്‍ നിന്ന് ശതകോടികൾ തട്ടിച്ച്‌ മുംബൈ സ്വദേശി വന്ദേഭാരത് ദൗത്യ വിമാനത്തില്‍ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. യു എ ഇയിലെ അമ്പതിലേറെ ബിസിനസുകാരിൽനിന്നും 60 ലക്ഷം ദിര്‍ഹമിന്റെ തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശി യോഗേഷ് അശോക് യരിയാവയാണ് നാട്ടിലേക്ക് മുങ്ങിയത്. വന്ദേഭാരത് മിഷന്‍ വിമാനത്തിലായിരുന്നു ഇയാളുടെ മടക്കയാത്ര. മേയ് 11ന് അബുദാബിയില്‍ നിന്ന് ഹൈദരാബാദ് വിമാനത്തിലാണ് ഇയാൾ കടന്നത്. 170 ഓളം പേര്‍ ഈ വിമാനത്തിലുണ്ടായിരുന്നു. റോയല്‍ ലക്ക് ഫുഡ് സ്റ്റഫ് ട്രേഡിംഗിന്റെ ഉടമയാണ് യോഗേഷ് അശോക് യരിയാവ. ഇന്ത്യയിലേക്ക് കടക്കുന്നതിന് മുമ്പ് വിവിധ വ്യാപാരികളില്‍ നിന്നായി ആറ് മില്യണ്‍ ദിര്‍ഹത്തിന് സാധനങ്ങള്‍ വാങ്ങിയിരുന്നു.
ഫെയ്‌സ് മാസ്‌ക്കുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍, മെഡിക്കല്‍ ഗ്ലൗസുകള്‍ (ഏകദേശം 500000 ദിര്‍ഹം വില മതിക്കുന്നവ), അല്‍ ബറക ഫുഡ്സില്‍ നിന്ന് അരി, നട്ട്സ് (393,000 ദിര്‍ഹം) യെസ് ബൈ ജനറല്‍ ട്രേഡിങില്‍ നിന്ന് ട്യൂണ, പിസ്ത, കുങ്കുമം (300,725 ദിര്‍ഹം), മെധു ജനറല്‍ ട്രേഡിങില്‍ നിന്ന് ഫ്രഞ്ച് ഫ്രൈസ്, മൊസാറില്ല ചീസ് (229,000 ദിര്‍ഹം), അല്‍ അഹ്ദാബ് ജനറല്‍ ട്രേഡിങില്‍ നിന്ന് ഫ്രോസന്‍ ഇന്ത്യന്‍ ബീഫ് (207,000 ദിര്‍ഹം), എമിറേറ്റ്സ് സെസാമി ഫാക്ടറിയില്‍ നിന്ന് ഹല്‍വ, തഹിന (52812 ദിര്‍ഹം) തുടങ്ങിയവയാണ് വാങ്ങിയത്. മാസാവസാനമായിട്ടും വിവരമൊന്നും ലഭിക്കാത്തിനെത്തുടർന്ന് വ്യവസായികൾ അന്വേഷിച്ചപ്പോളാഴാണ് ഇയാൾ നാട്ടിലേക്ക് കടന്നതായി അറിഞ്ഞത്. വഞ്ചിതരായവർ കഴിഞ്ഞ ദിവസം ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലും തുടര്‍ന്ന് ബര്‍ ദുബൈ പോലീസിലും പരാതി നൽകി.
മലയാളികളടക്കം അമ്പതിലേറെ വ്യവസായികളില്‍ നിന്ന് 60 ലക്ഷം ദിർഹം തട്ടി, പിന്നാലെ വന്ദേഭാരത് ദൗത്യ വിമാനത്തില്‍ ഇന്ത്യയിലേക്ക് കടന്നു, മുംബൈ സ്വദേശിക്കെതിരെ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിൽ പരാതിപ്രവാഹം



Summary:  Business, Business-man, complaint, Dubai, Fraud, Gulf, Mumbai, news, Police, UAE, World,  More than 50 businessmen, including Malayalees, have been duped by Dh60 lakh

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia