city-gold-ad-for-blogger

അബുദാബിയിലെ കോവിഡ് വാക്‌സിൻ വിജയിക്കുമെന്ന്‌ പ്രതീക്ഷ; പരീക്ഷണത്തിൽ പങ്കെടുക്കാനൊരുങ്ങി കൂടുതൽ മലയാളികൾ


അബുദാബി: (www.kasargodvartha.com 04.08.2020) അബുദാബിയിൽ നടക്കുന്ന കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുക്കാൻ തയ്യാറായി കൂടുതൽ മലയാളികൾ മുന്നോട്ട് വന്നു. വി പി എസ് ഹെൽത്ത്കെയറിന് കീഴിലുള്ള ഡോക്ടർമാരും നഴ്‌സുമാരും ആശുപത്രി ജീവനക്കാരുമാണ് ഈ യജ്ഞത്തിൽ പങ്കെടുക്കാനായി മുന്നോട്ട് വന്നത്.

ഈദ് അവധിയിൽ 109 ആരോഗ്യ പ്രവർത്തരാണ് ആദ്യബാച്ചിന്റെ ഭാഗമായി വാക്‌സിൻ സ്വീകരിച്ചത്. ഇതിലും നിറവധി മലയാളികളുണ്ട്.

അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലൊരുക്കിയ പ്രത്യേക കേന്ദ്രത്തിൽ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകിയത്.

അബുദാബിയിലെ കോവിഡ് വാക്‌സിൻ വിജയിക്കുമെന്ന്‌ പ്രതീക്ഷ; പരീക്ഷണത്തിൽ പങ്കെടുക്കാനൊരുങ്ങി കൂടുതൽ മലയാളികൾ

അബുദാബി ഹെൽത്ത് സർവീസ് കമ്പനിയും ജി42 കമ്പനിയും ചേർന്നാണ് മൂന്നാംഘട്ട പരീക്ഷണം നടത്തുന്നത്.

'4ഹ്യൂമാനിറ്റി' എന്ന പേരിൽ നടക്കുന്ന വാക്സിൻ പരീക്ഷണത്തിൽ അബുദാബി, മുസഫ, അൽ ഐൻ മേഖലകളിലെ ലൈഫ്കെയർ, ബുർജീൽ, മെഡിയോർ, ആശുപത്രികളിൽ നിന്നും വി പി എസ് മെഡിക്കൽ സെന്ററുകളിൽ നിന്നുമുള്ള ആരോഗ്യപ്രവർത്തകർ ഇതിനോടകം തന്നെ ഭാഗമായിക്കഴിഞ്ഞു.

മുസഫ എൽഎൽച്ച് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് സർജൻ ഡോ. പി എസ് സജിത്തും അബുദാബി എൽ എൽ എച്ച് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് അന്റു ജോസഫുമാണ് പുതിയതായി യജ്ഞത്തിൽ പങ്കെടുക്കാൻ മുന്നോട്ട് വന്ന മലയാളികൾ. വാക്‌സിൻ പരീക്ഷണം വിജയിക്കുമെന്ന പ്രതീക്ഷയാണ് തങ്ങളെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് ഇരുവരും പറയുന്നത്.


Keywords:  Gulf, Kerala, News, Abudhabi, COVID-19, Top-Headlines, More Malayalees ready to take part in Abu Dhabi COVID vaccine test 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia