city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അ­റ­ബി­പ്പൊന്ന്; സ­ലാ­മി­നെ­തി­രെ കാ­ഞ്ഞ­ങ്ങാട്ടും കേ­സ്

അ­റ­ബി­പ്പൊന്ന്; സ­ലാ­മി­നെ­തി­രെ കാ­ഞ്ഞ­ങ്ങാട്ടും കേ­സ്
കാ­ഞ്ഞ­ങ്ങാട്: അറ­ബി പൊ­ന്നി­ന്റെ പേ­രില്‍ ഗള്‍­ഫി­ലു­ള്ള യു­വാ­ക്ക­ളു­ടെ ഉ­മ്മ­മാ­രെ ക­ബ­ളി­പ്പി­ച്ച് സ്വര്‍­ണ്ണാ­ഭര­ണം ത­ട്ടി­യെ­ടു­ക്കു­ന്ന സം­ഘ­ത്തി­ലെ പ്ര­ധാ­നിയാ­യ കു­ഡ്‌­ലു ആര്‍.ഡി ന­ഗ­റി­ലെ അ­ബ്ദുല്‍ സ­ലാ­മി(33)നെ­തി­രെ ഹൊ­സ്­ദുര്‍­ഗ് പോ­ലീ­സും കേ­സെ­ടു­ത്ത് അന്വേഷ­ണം ആ­രം­ഭിച്ചു.

അ­മ്പല­ത്ത­റ പാ­റ­പ്പ­ള്ളി­യി­ലെ സെ­യ്­തു­വി­ന്റെ ഭാ­ര്യ മ­റി­യു­മ്മ(60)യെ ക­ബ­ളി­പ്പി­ച്ച് ഒ­രു പ­വന്‍ സ്വര്‍­ണ്ണാ­ഭര­ണം ത­ട്ടി­യെ­ടു­ത്തു­വെ­ന്ന പ­രാ­തി­യി­ലാ­ണ് അ­ബ്ദുല്‍ സ­ലാ­മി­നെ­തി­രെ പോ­ലീ­സ് കേ­സെ­ടു­ത്തത്.

ക­ഴി­ഞ്ഞ മാ­സം 12നാ­യി­രു­ന്നു സം­ഭവം. ആ­റ­ങ്ങാ­ടി­യില്‍ നിന്നും കൂ­ളി­യ­ങ്കാ­വി­ലേ­ക്ക് പോ­കാന്‍ റോ­ഡില്‍ നില്‍­ക്കു­ക­യാ­യി­രു­ന്ന മ­റി­യുമ്മ­യെ അ­ബ്ദുല്‍ സ­ലാം ഉള്‍­പ്പെ­ട്ട സംഘം ഓ­ട്ടോ­യില്‍ ക­യ­റ്റി കൊണ്ടു­പോ­വു­ക­യും, ക­ബ­ളി­പ്പി­ച്ച് ക­യ്യി­ലു­ണ്ടാ­യി­രു­ന്ന ഒ­രു പ­വന്‍ സ്വര്‍­ണ്ണാ­ഭ­ര­ണ­ങ്ങള്‍ കൈ­ക്ക­ലാ­ക്കി വ­ഴി­യില്‍ ഉ­പേ­ക്ഷി­ക്കു­ക­യുമാ­യി­രുന്നു.

ക­ഴി­ഞ്ഞ ദിവ­സം അ­ബ്ദുല്‍ സലാം സമാ­ന രീ­തി­യി­ലു­ള്ള മ­റ്റൊ­രു ത­ട്ടി­പ്പ് കേ­സില്‍ വി­ദ്യാ­ന­ഗര്‍ പോ­ലീ­സി­ന്റെ പി­ടി­യി­ലാ­യി­രുന്നു. ഫോ­ട്ടോ അട­ക്കം വാര്‍­ത്ത­കള്‍ മാ­ധ്യ­മ­ങ്ങ­ളില്‍ വന്ന­ത് ശ്ര­ദ്ധ­യില്‍­പ്പെ­ട്ടാ­ണ് മ­റി­യു­മ്മ ത­ന്നെ ക­ബ­ളി­പ്പി­ച്ച പ്ര­തി­യെ തി­രി­ച്ച­റി­ഞ്ഞത്. ഇ­തേ തു­ടര്‍­ന്നാ­ണ് ഹൊ­സ്­ദുര്‍­ഗ് പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യത്.

Keywords:  Kanhangad, Case, Cheating, Gulf, Gold, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia