city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതംമൂലം മരിച്ചു

മനാമ: (www.kasargodvartha.com 06/05/2015) മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതംമൂലം മരിച്ചു. പരേതനായ മുക്രി ഹാജി മൊയ്തീന്‍ - ബീഫാത്വിമ ദമ്പതികളുടെ മകന്‍ ജാഫര്‍ ഷരീഫ് (48) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മഹറത്ത് ഗുസൈത്തിലുള്ള തന്റെ കോള്‍ഡ് സ്‌റ്റോറില്‍ കുഴഞ്ഞുവീഴുകയായിരുന്നു. വര്‍ഷങ്ങളായി ബഹ്‌റൈനില്‍ വ്യാപാരിയും പൊതുപ്രവര്‍ത്തകനുമായിരുന്നു ജാഫര്‍ ഷരീഫ്.

മൂന്ന് മാസംമുമ്പാണ് മകളുടെ നിക്കാഹിന് ശേഷം നാട്ടില്‍നിന്ന് തിരിച്ചെത്തിയത്.

ഭാര്യ: സുഹറ മൊഗ്രാല്‍ പുത്തൂര്‍. മക്കള്‍: ഫാത്വിമത്ത് ജസീന, മറിയം ജുസീല, സൈക്ക (ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി, മൊഗ്രാല്‍ പുത്തൂര്‍ എച്ച്.എസ്.എസ്.) മരുമക്കള്‍: മുസ്തഫ (എരിയാല്‍), അബ്ദുല്‍ ജസീര്‍ (കമ്പാര്‍).

സഹോദരങ്ങള്‍: അബ്ദുല്‍ സലാം (ദുബൈ), നൗഫല്‍ ചായിത്തോട്ടം (ഫുട്‌ബോള്‍ താരം - വ്യാപാരി മൊഗ്രാല്‍ പുത്തൂര്‍), ഖദീജ, ആഇശ.
മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതംമൂലം മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Jafar Puthoor, Obituary, Mogral puthur, Kasaragod, Bahrain, Gulf, Mogral Puthur native dies in Bahrain.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia