city-gold-ad-for-blogger

മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ് 15-ാം വാര്‍ഷികം: ഹമീദ് സ്പിക്, സാദിഖ് കാവില്‍, ഇഖ്ബാല്‍ പള്ളം എന്നിവര്‍ക്ക് പ്രവാസി പ്രതിഭാ പുരസ്‌കാരം

ദുബൈ: (www.kasargodvartha.com 31/07/2015) മൊഗ്രാലിലെ സാമൂഹ്യ സേവന കലാ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബ് ഗള്‍ഫ് കമ്മിറ്റിയുടെ സഹകരണത്തോടെ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രവാസികളായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്ക് പ്രവാസി പ്രതിഭാ പുരസ്‌കാരം പ്രഖ്യാപ്പിച്ചു. നിസ്വാര്‍ത്ഥ സേവന രംഗത്ത് സ്തുത്യര്‍ഹമായി കാല്‍ നൂറ്റാണ്ടു പൂര്‍ത്തിയാക്കിയ ഹമീദ് സ്പിക്, പത്രപ്രവര്‍ത്തകനായ സാദിഖ് കാവില്‍, ഫോട്ടോഗ്രഫിയിലൂടെ ശ്രദ്ധേയനായ ഇഖ്ബാല്‍ പള്ളം എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍ക്കുന്നത്.

ദുബൈ മൊഗ്രാല്‍ മുസ്ലിം ഫ്രണ്ട്‌സ് അസോസിയേഷന്‍, ഇമാം ഷാഫി അക്കാദമി, മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് തുടങ്ങിയ സംഘടനയിലൂടെ സ്വന്തമായും മൊഗ്രാലിലെ പരിസര പ്രദേശത്തെയും ഒട്ടേറെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹായകരമാം   വിധം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഹമീദ് സ്പിക് ദുബൈ ദേരയിലെ ബിസിനസ് ശൃംഖലയായ സ്പിക് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഡയറക്ടറാണ്. കഴിഞ്ഞ 25 വര്‍ഷത്തോളമായി ദുബൈയില്‍ പ്രവര്‍ത്തിക്കുന്നു.

പത്രപ്രവര്‍ത്തകനായ സാദിഖ് കാവില്‍ എഴുത്തിലൂടെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധേയമായ ഒട്ടേറെ സൃഷ്ടികളുടെ ഉടമയാണ്. മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലെയും കോളമിസ്റ്റാണ്. ദുബൈ കേന്ദ്രമായി മലയാള മനോരമയില്‍ പ്രവര്‍ത്തിക്കുന്നു.

അബുദാബിയില്‍ പ്രമുഖ ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇക്ബാല്‍ പള്ളം, കാസര്‍കോട് പ്രകൃതിരമണീയവും ആകര്‍ഷകവുമായ ഫോട്ടോഗ്രാഫിയിലൂടെ ശ്രദ്ധേയനാണ്. വിദേശത്തും സ്വദേശത്തും ഒട്ടേറെ ഫോട്ടോ പ്രദര്‍ശനത്തില്‍ പങ്കെടുത്തിട്ടുണ്ട്. മൊഗ്രാല്‍ ഫുട്ബാള്‍ ക്ലബ്ബ് താരവും അബുദാബി ഫോട്ടോ ക്ലബ്ബ് അംഗവുമാണ്  

സെപ്റ്റംബരില്‍ മൊഗ്രാലില്‍ നടക്കുന്ന പതിനഞ്ചാം വാര്‍ഷികാഘോഷ ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാന്‍ നാങ്കി മുഹമ്മദ് അലി അറിയിച്ചു. കെ.എം.എ ഖാദര്‍, കെ.എ അബ്ദുര്‍ റഹ് മാന്‍, യു.എം മുജീബ് മൊഗ്രാല്‍, സെഡ് എ മൊഗ്രാല്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്  15-ാം വാര്‍ഷികം: ഹമീദ് സ്പിക്, സാദിഖ് കാവില്‍, ഇഖ്ബാല്‍ പള്ളം എന്നിവര്‍ക്ക് പ്രവാസി പ്രതിഭാ പുരസ്‌കാരം


Keywords : Dubai, Mogral Puthur, Award, Club, Celebration, Programme, Kasaragod, Mogral Friends Club. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia