city-gold-ad-for-blogger

മൊഗ്രാല്‍ ഫ്രെണ്ട്‌ലി ഫുട് ബോള്‍ ലീഗ്; ലൂത്ത ദുബൈ ജേതാക്കള്‍

ദുബൈ: (www.kasargodvartha.com 15/12/2015) ദുബൈ ജിജികോ ഫ്‌ളെഡ് ലൈറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മൊഗ്രാല്‍ ദുബൈ ഫ്രെണ്ട്‌ലി ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ലൂത്ത ദുബൈ ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ റോവേര്‍സ് മൊഗ്രാലിനെയാണ് പരാജയപ്പെടുത്തിയത്.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4 - 3 നാണ് ലൂത്ത വിജയികളായത്. ആവേശകരമായ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. കളിയിലെ കേമനായി റൊവേര്‍സ് ടീമിലെ സവാദ്, മികച്ച ഗോള്‍ കീപ്പര്‍ നവാസ്, സ്‌റ്റോപ്പര്‍ ബാക്ക് ദില്‍ഷാദ് എന്നിവരെ തെരഞ്ഞടുത്തു.

സമാപന ചടങ്ങില്‍ കെ.എം സൈഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് ഹമീദ് സ്പിക്, ഹിദായത്തുല്ല സി, സെഡ്.എ മൊഗ്രാല്‍ എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. യു.എം മുജീബ് മൊഗ്രാല്‍, ഡോ. ഇസ്മാഈല്‍, കെ.എം അബ്ദുര്‍ റഹ് മാന്‍, എം.പി ഹംസ, എം.ജി അബ്ദുര്‍ റഹ് മാന്‍, ഷംസുദ്ദീന്‍ എ.കെ, റഹിം നെക്കര, റഫീഖ് എം.എം, ഷാജഹാന്‍ എ.എം തുടങ്ങിവര്‍ സംബന്ധിച്ചു. മുബീന്‍ ലൂത്ത സ്വാഗതവും ഹൈസാബ് യു.എം നന്ദിയും പറഞ്ഞു.

മൊഗ്രാല്‍ ഫ്രെണ്ട്‌ലി ഫുട് ബോള്‍ ലീഗ്; ലൂത്ത ദുബൈ ജേതാക്കള്‍

Keywords : Kerala, Football, Gulf, Sports, Mogral, Mogral friendly football: Loothah Dubai Champions.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia