വിമാനത്തിനകത്ത് ഹൃദയാഘാതംമൂലം മരിച്ച ഉദുമയിലെ മുഹമ്മദ് ഷാഫിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും
Nov 28, 2014, 17:53 IST
ദുബൈ: (www.kasargodvartha.com 28.11.2014) വ്യാഴാഴ്ച ദുബൈ എയര്‍പോര്‍ട്ടില്‍വെച്ച് വിമാനത്തിനകത്ത് ഹൃദയാഘാതംമൂലം മരിച്ച ഉദുമ പാക്യാര കണ്ണങ്കുളത്തെ മുഹമ്മദ് ഷാഫി(39)യുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധിയായതിനാല്‍ ഞായറാഴ്ച മാത്രമേ തുടര്‍നടപടികള്‍ ആരംഭിക്കുകയുള്ളു. പിന്നീടുള്ള ദിവസങ്ങള്‍ ദേശീയ അവധി ദിനങ്ങളായതിനാല്‍ ഞായറാഴ്ച തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാക്കേണ്ടതുണ്ട്. ഷാഫിയുടെ ഭാര്യ സഹോദരന് ഗഫൂര്‍ തൃക്കരിപ്പൂരിനെയും മറ്റുബന്ധുക്കളെയും തുടര്‍നടപടി സംബന്ധമായി സഹായിക്കാന്‍ കെ.എം.സി.സി. പ്രവര്‍ത്തകരും രംഗത്തുണ്ട്. നടപടി ക്രമങ്ങള്‍ക്കുശേഷം ഞായറാഴ്ച മൃതദേഹം വിട്ടുകിട്ടിയാല്‍ രാത്രിയോടെ ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും മംഗലാപുരം വിമാനത്താവളം വഴിയായിരിക്കും മൃതദേഹം നാട്ടിലെത്തിക്കാനാുകമെന്ന് കെ.എം.സി.സി. അജ്മാന്-കാസര്‍കോട് ജില്ലാ ട്രഷറര്‍ അഷ്റഫ് നീര്ച്ചാല് പറഞ്ഞു.
അജ്മാന് സനായീയയിലെ മദീന ബേക്കറിക്ക് സമീപത്തെ ഇനാവി ഫുഡ് സ്റ്റെഫ് ഷോപ്പില്‍ ജോലി ചെയ്യുന്ന ഷാഫി വ്യാഴാഴ്ച രാത്രി നാട്ടിലേക്കു വരാന്‍ ദുബൈ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു. ദുബൈ-മംഗലാപുരം എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കയറിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
(UPDATED)
Also Read:
അസ്ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: KMCC, Dubai, kasaragod, Trikaripur, helping hands, Needs help, Airport, Gulf, wife, Mohammed Shafi, Moahmmed Shafi dead body to be brought homeland
Advertisement: