സഊദിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്ന 11കാരിയെ കണ്ടെത്തി
റിയാദ്: (www.kasargodvartha.com 21.10.2021) സഊദിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്ന 11കാരിയെ കണ്ടെത്തി. നൌഫ് അല്‍ ഖഹ്താനി എന്ന സ്വദേശി പെണ്‍കുട്ടിയെയാണ് റിയാദില്‍ വച്ച് കാണാതായത്. തിങ്കളാഴ്ച രാവിലെ റിയാദിലെ അല്‍ മുസ പ്രദേശത്ത് നിന്ന് പെണ്‍കുട്ടിയെ കാണാതായെന്ന പരാതി പൊലീസിന് ലഭിക്കുകയായിരുന്നു. ചപ്പുചറവുകള്‍ ചവറ്റുകുട്ടയില്‍ നിക്ഷേപിക്കാനായി താമസ സ്ഥലത്തുനിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരികെ വന്നില്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്.
പരാതിയുടെ അടിസ്ഥാനത്തില്‍ റിയാദ് പൊലീസ് നടത്തിയ വ്യാപക അന്വേഷണത്തിനൊടുവില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയതായും പെണ്‍കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്നും റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസാണ് അറിയിച്ചത്. അതേസമയം സംഭവത്തെക്കുറിച്ചുള്ള മറ്റ് വിശദ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Keywords: Riyadh, News, Gulf, World, Top-Headlines, Missing, Girl, Police, Complaint, Missing Saudi girl traced in Riyadh after massive search







