city-gold-ad-for-blogger

കോവിഡ് നിയമ ലംഘനം; ഖത്വറില്‍ 352 പേര്‍ക്കെതിരെ നടപടി

ദോഹ: (www.kasargodvartha.com 12.06.2021) ഖത്വറില്‍ കോവിഡ് നിയമം ലംഘിച്ച് 352 പേര്‍ക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര മന്ത്രാലയം. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിന് 309 പേരെയും സാമൂഹിക അകലം പാലിക്കാത്തതിന് 40 പേരെയും പിടികൂടി. മൊബൈലില്‍ ഇഹ്തിറാസ് ആപ് ഡൗണ്‍ലോഡ് ചെയ്യാത്തതിനാണ് മൂന്നുപേരെ പിടികൂടിയത്. 

ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.

കോവിഡ് നിയമ ലംഘനം; ഖത്വറില്‍ 352 പേര്‍ക്കെതിരെ നടപടി

Keywords: Doha, News, Gulf, World, Top-Headlines, COVID-19, Health, Ministry takes action against 352 for violating Covid-19 precautionary measures

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia