city-gold-ad-for-blogger

MIA | ഖത്വറിന്റെ വിഖ്യാതമായ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട് ഒക്ടോബര്‍ 5ന് വീണ്ടും തുറക്കും

ദോഹ: (www.kasargodvarth.com) ഖത്വറിന്റെ വിഖ്യാതമായ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട് (MIA) നവീകരണത്തിന് ശേഷം ഒക്ടോബര്‍ അഞ്ചിന് വീണ്ടും തുറക്കും. കൂടുതല്‍ സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ തരത്തിലാണ് നവീകരണം നടത്തിയത്. ഖത്വര്‍ ക്രിയേറ്റ്സിന്റെ വര്‍ഷം മുഴുവന്‍ നീളുന്ന ദേശീയ സാംസ്‌കാരിക പരിപാടികളുടെ ഭാഗമായാണ് മ്യൂസിയത്തിന്റെ പുന:പ്രവര്‍ത്തനം.

ഇതോടെ ലോകനിലവാരത്തിലുള്ള മേഖലയിലെ ആദ്യത്തെ മ്യൂസിയവും ഇസ്ലാമിക് കലകളുടെ ലോകത്തിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നുമായ മിയയിലെ കലാ പൈതൃക കാഴ്ചകള്‍ ഫിഫ ലോകകപിനെത്തുന്നവര്‍ക്കും ആസ്വദിക്കാന്‍ കഴിയും. മിയയിലെ ദീര്‍ഘകാലമായുള്ള അപൂര്‍വ ഇസ്ലാമിക് കലാസൃഷ്ടികള്‍ക്ക് പുറമെ പുതിയതായി സംരക്ഷിക്കപ്പെടുന്നതോ ഏറ്റെടുത്തതോ ആയ 1,000 ത്തിലധികം വസ്തുക്കളും ഇതാദ്യമായി മ്യൂസിയത്തിന്റെ സ്ഥിര ഗാലറികളില്‍ പ്രദര്‍ശിപ്പിക്കും.

 MIA | ഖത്വറിന്റെ വിഖ്യാതമായ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട് ഒക്ടോബര്‍ 5ന് വീണ്ടും തുറക്കും

അതേസമയം ഒക്ടോബര്‍ 26 മുതല്‍ 2023 ഫെബ്രുവരി 25 വരെ ബാഗ്ദാദ് നഗരത്തിന്റെ പൈതൃകവും സാംസ്‌കാരികതയും കലയും പ്രതിഫലിപ്പിക്കുന്ന പ്രദര്‍ശനം നടക്കും. പ്രിറ്റ്സ്‌കര്‍ ആര്‍കിടെക്ചര്‍ പുരസ്‌കാര ജേതാവ് ആര്‍കിടെക്റ്റ് ഐ എം പെ ഡിസൈന്‍ ചെയ്ത മിയ 2008ലാണ് പ്രവര്‍ത്തനം തുടങ്ങിയത്.

Keywords: Doha, news, Gulf, World, Top-Headlines, MIA, Qatar, MIA in its New Form to Reopen on October 5, 2022

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia