കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: മെട്രോ മുഹമ്മദ് ഹാജി
Oct 7, 2014, 08:30 IST
അബുദാബി: (www.kasargodvartha.com 07.10.2014) കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി പറഞ്ഞു. ബലി പെരുന്നാളിനോടനുബന്ധിച്ച് അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഒരുക്കിയ ഈദ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം.സി.സി കാസര്‍കോട് ജില്ല പ്രസിഡണ്ട് പി.കെ അഹ്മദ് ബല്ലാ കടപ്പുറം അധ്യക്ഷത വഹിച്ചു. സെന്റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി, യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ അബ്ദുല്ല ഫാറൂഖി, അബുദാബി കെ.എം.സി.സി പ്രസിഡണ്ട് എം.കെ. മൊയ്തീന്‍, ജനറല്‍ സെക്രട്ടറി നസീര്‍ മാട്ടൂല്‍, ഷാര്‍ജ കെ.എം.സി.സി ട്രഷറര്‍ ഖാലിദ് പാറപ്പള്ളി, മാപ്പിളപ്പാട്ട് ഗായകന്‍ അസീസ് തായിനേരി എന്നിവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ പൊവ്വല്‍ സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് കീഴൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കാസര്‍കോട് ജില്ലാ കെ.എം.സി.സി സര്‍ഗധാര സംഘടിപ്പിച്ച ഇശല്‍ വിരുന്ന് സംഗീത പരിപാടിയും അരങ്ങേറി. സര്‍ഗധാര കണ്‍വീനര്‍ റഫീക്ക് കാക്കടവ് ഇശല്‍ വിരുന്ന് നിയന്ത്രിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Eid, Meet, KMCC, Abudhabi, Gulf, Programme, Metro Muhammed Haji, Inauguration.
Advertisement:
വര്‍ത്തമാന കാലത്ത് എല്ലാവരും ഒന്നിച്ച് ചേര്‍ന്ന് ആഹ്ലാദങ്ങള്‍ പങ്കു വെക്കുന്ന ഈദ് സംഗമങ്ങള്‍ മാനസികാരോഗ്യവും, ഹൃദയ ഐക്യവും ഊട്ടിയുറപ്പിക്കും. കെ.എം.സി.സി യുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളൊക്കെ സജീവമായി നടക്കുന്നതും ഇതുപോലുള്ള സംഗമങ്ങള്‍ ഒരുക്കപ്പെടുന്നതിനാലാണ്. കൂടെയിരിക്കുന്നവരോട് മിണ്ടാതെ ദൂരെ ഇരിക്കുന്നവരുമായി സംവദിക്കുകയും, അടുത്തുള്ളവരുടെ വിഷമങ്ങള്‍ അറിയാന്‍ ശ്രമിക്കാതെ അകലെയുള്ളവരുടെ പ്രശ്‌നങ്ങളില്‍ സഹതപിക്കുകയും, പൊതു സാമൂഹിക കര്‍മരംഗങ്ങളില്‍ സജീവമാതെ കണ്ണും കാതും കൈവിരലുകളും കൊണ്ട് ഇലക്ട്രോണിക് മാധ്യമങ്ങളില്‍ മാത്രം പ്രവര്‍ത്തന നിരതരും, അടച്ചിട്ട മുറികളില്‍ അലസരായിരുന്ന് സ്‌നേഹവും, ഐക്യവും, സാഹോദര്യവും വിശകലനം ചെയ്യുന്നവരും വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം സംഗമങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Eid, Meet, KMCC, Abudhabi, Gulf, Programme, Metro Muhammed Haji, Inauguration.
Advertisement: