ദുബൈ മേല്‍പറമ്പ് മുസ്ലിം ജമാഅത്ത്: എം.എ. മുഹമ്മദ്കുഞ്ഞി, ടി.ആര്‍. ഹനീഫ, അഷ്‌റഫ് ബോസ് ഭാരവാഹികള്‍
Jul 15, 2014, 10:07 IST
ദുബൈ: (www.kasargodvartha.com 15.07.2014) ദുബൈ മേല്‍പറമ്പ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഇഫ്താര്‍ മീറ്റും ദുബൈ ഉസ്താദ് ഹോട്ടലില്‍ നടന്നു. സയാന്‍ അഷ്‌റഫ് ഖിറാഅത്ത് നടത്തി. പ്രസിഡണ്ട് എം.എ. മുഹമ്മദ്കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേല്‍പറമ്പ് ജമാഅത്ത് കമ്മിറ്റിയുടെ ഗള്‍ഫിലെ ആദ്യ കാല പ്രസിഡണ്ടും പണ്ഡിതനുമായ വള്ളിയോട് അഹ് മദ് മുസ്ലിയാര്‍ ഉല്‍ബോധന പ്രസംഗം നടത്തി.
മേല്‍പറമ്പ് മദ്രസയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളെയും ഇന്നത്തെ കാലത്തെ സൗകര്യങ്ങളെയും അദ്ദേഹം താരതമ്യം ചെയ്തു. പള്ളിയില്‍ പാലിക്കേണ്ട മര്യാദയും കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കേണ്ട മത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഉല്‍ബോധന പ്രസംഗത്തില്‍ വിവരിച്ചു. റാഫി പള്ളിപ്പുറം സ്വാഗതവും, വാര്‍ഷിക റിപോര്‍ട്ടും, വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്ത യോഗം എസ്.കെ. മുഹമ്മദ് നിയന്ത്രിച്ചു.
ഭാരവാഹികളായി എം.എ. മുഹമ്മദ്കുഞ്ഞി (പ്രസിഡണ്ട്), റാഫി പള്ളിപ്പുറം, ഹനീഫ മരവയല്‍, റാഫി മാക്കോട്, ഖാലിദ് എ.ആര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഹനീഫ ടി.ആര്‍. (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ അസീസ് സി.ബി, റഹ് മാന്‍ കൈനോത്ത്, ബി.എച്ച്. ഹംസ, യഹിയ സോഡ (ജോയിന്റ് സെക്രട്ടറിമാര്‍) അഷ്‌റഫ് ബോസ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ഹസന്‍ വള്ളിയോട്, നിയാസ് ചേടി കമ്പനി എന്നിവര്‍ സംസാരിച്ചു. ഹനീഫ ടി.ആര്‍. നന്ദി പറഞ്ഞു. വിഭവ സമൃദമായ ഇഫ്താര്‍ പരിപാടിയോട് കൂടിയാണ് സമാപിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Dubai, Gulf, Jamaath-committe, Melparamba, Committee, Office- Bearers, Muslim Jamaa-ath.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067