സാമൂഹ്യ ജീര്‍ണ്ണതക്കെതിരെ മേല്‍പറമ്പ-ദുബായ് മുസ്ലിം ജമാഅത്ത് കമ്മിറ്റി
Oct 25, 2014, 08:39 IST
ദുബൈ: (www.kasargodvartha.com 25.10.2014) നാട്ടില്‍ വിവാഹത്തോടനുബന്ധിച്ച് നടത്തുന്ന ആഭാസ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ദുബായ്-മേല്‍പറമ്പ മുസ്ലീം ജമാഅത്ത് പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. റോഡുകളും കവലകളും കേന്ദ്രീകരിച്ച് വിശിഷ്യാ രാത്രികാലങ്ങളില്‍ സാമൂഹ്യദ്രോഹങ്ങളില്‍ ഏര്‍പെടുന്ന ഒരുപറ്റം യുവാക്കളുടെ ചെയ്തികള്‍ അപലപനീയമാണ്. ഇതിനെതിരെ ശക്തമായ ക്യാമ്പെയിന്‍ സംഘടിപ്പിക്കാനും നാട്ടില്‍ ഇത്തരം ആഭാസങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രകമ്മിറ്റിക്ക് കത്തയക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ എം.എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു .മേല്‍പറമ്പ ഖത്തീബ് ഇ.പി അബദുര്‍ റഹ്മാന്‍ ബാഖവിയുടെ യുഎഇ സന്ദര്‍ശനം വിജയിപ്പിക്കാനും മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. റമളാനില്‍ നടത്തിയ 10 ലക്ഷം രൂപയുടെ കണക്ക് യോഗത്തില്‍ അവതരിപ്പിച്ചു. ഹനീഫ് ടി.ആര്‍ സ്വാഗതവും റഹ്മാന്‍ കൈനോത്ത് നന്ദിയും പറഞ്ഞു. അഷ്‌റഫ് ബോസ്, റാഫി പള്ളിപുറം, ഖാലിദ് എ.ആര്‍, ബി.എച്ച് ഹംസ, യഹ്‌യ മേല്‍പറമ്പ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Also Read:
മോഡിയെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി
Keywords: Dubai, Melparamba, Gulf, Committee, Jamaath-committe, Campaign, Marriage, Muslim Jamaath, Road, Melparamba-Dubai Muslim Jamaath against anti social activities.
Advertisement: