city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈത്തു റഹ് മ പദ്ധതിയുമായി മീത്തല്‍ മാങ്ങാട് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ്

ഷാര്‍ജ: (www.kasargodvartha.com 29/09/2015) ജീവകാരുണ്യ മേഖലയില്‍ സജീവമാകുന്നതിന്റെ ഭാഗമായി പ്രദേശത്തെ അര്‍ഹരായ പാവപ്പെട്ട അഞ്ച് കുടുംബങ്ങള്‍ക്ക് ബൈത്തു റഹ് മ നിര്‍മിച്ചു നല്‍കാന്‍ ഷാര്‍ജയില്‍ ചേര്‍ന്ന മീത്തല്‍ മാങ്ങാട് ഗ്രീന്‍ സ്റ്റാര്‍ ക്ലബ് യു.എ.ഇ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ഇതില്‍ ആദ്യ ബൈത്തു റഹ് മയുടെ പണി അടുത്ത മാസം തുടങ്ങും. ഇതിനു പുറമേ വിദ്യാഭ്യാസ ധന സഹായങ്ങള്‍, കലാ - കായിക തുടങ്ങിയവും അടുത്ത രണ്ട് വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നാസിക്ക് കട്ടംകുഴി (പ്രസിഡണ്ട്), ഷാഫി മോട്ടയില്‍, സിദ്ദീഖ് ഖാദര്‍, മന്‍സൂര്‍ തൊട്ടിയില്‍, ഖലീല്‍ കൂളിക്കുന്ന് (വൈസ് പ്രസിഡണ്ടുമാര്‍), ടി.എച്ച് മുഹമ്മദ് ഹനീഫ് (ജനറല്‍ സെക്രട്ടറി), പി.എച്ച് മഷൂദ്, അനീസ് കൂളിക്കുന്ന്, ഷംസു പാറ, സിദ്ദീഖ് പുതിയകണ്ടം (സെക്രട്ടറിമാര്‍), ഫൈസല്‍ മൊട്ടയില്‍ (ട്രഷറര്‍), അബു മാങ്ങാട്, അബ്ദുല്ല ഹാജി മീത്തല്‍ മാങ്ങാട്, സീതി കൂളിക്കുന്ന്, അബ്ദുല്ല തൊട്ടിയില്‍ (രക്ഷാധികാരികള്‍), അനീസ് മാങ്ങാട് (ഉപദേശക സമിതി ചെയര്‍മാന്‍), റഫീഖ് മാങ്ങാട് (ജനറല്‍ കണ്‍വീനര്‍).

തുടര്‍ന്ന് നടന്ന ഈദ് ഫെസ്റ്റ് അബു മാങ്ങാട് ഉദ്ഘാടനം ചെയ്തു. അനീസ് മാങ്ങാട് അധ്യക്ഷത വഹിച്ചു. അബ്ദുല്ല ഹാജി മീത്തല്‍ മാങ്ങാട്, അബ്ദുല്ല തൊട്ടിയില്‍, സീതി കൂളിക്കുന്ന് പ്രസംഗിച്ചു. റഫീഖ് മാങ്ങാട് സ്വാഗതവും ടി.എച്ച് മുഹമ്മദ് ഹനീഫ് നന്ദിയും പറഞ്ഞു. ഹജ്ജ് തീര്‍ത്ഥാടനത്തിനിടയില്‍ മരണപ്പെട്ടവര്‍ക്ക് പ്രത്യേക പ്രാര്‍ഥനയും നടത്തി.

ബൈത്തു റഹ് മ പദ്ധതിയുമായി മീത്തല്‍ മാങ്ങാട് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ്


Keywords : Sharjah, Green-star, Club, Gulf, Development Project, Committee, Green Star Club, Meethal Mangad Green Star Club Baithu Rahma.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia