city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയുടെ വികസന യജ്ഞങ്ങളില്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: മീറ്റ് ദി ഐക്കണ്‍സ്

ദുബൈ: (www.kasargodvartha.com 05.11.2014) ജില്ലയുടെ വിദ്യാഭ്യാസ മേഖലയിലെയും മറ്റും വികസനോന്മുഖ പ്രവര്‍ത്തനങ്ങളില്‍ പൊതു ജനങ്ങളോടൊപ്പം, മാധ്യമ പ്രവര്‍ത്തകരും, വ്യവസായ പ്രമുഖരും, സംഘടനകളും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് ദുബൈ കാസര്‍കോട് മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച 'ചാറ്റ് വിത്ത് കാസര്‍കോട് ഐക്കണ്‍സ്' മീറ്റ് അഭിപ്രായപ്പെട്ടു.

ജില്ലയുടെ ആളൊന്നുക്കുള്ള വരുമാനം, സംസ്ഥാന ശരാശരിയോടു അടുത്തു നില്‍ക്കുന്നത്, പ്രവാസികളയക്കുന്ന വിദേശ നാണ്യത്തിന്റെ പിന്‍ബലത്തോടെയാണെന്നുള്ള വസ്തുത അവഗണിക്കാനാവില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിലയിരുത്തി. കാസര്‍കോടിന്റെ  വിദ്യാഭ്യാസ മുന്നേറ്റത്തില്‍ തലമുറകളുടെ ചരിത്രമുണ്ടെന്നും, പിന്നോക്കം നിന്നിരുന്ന ജില്ലയെ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മുന്നോട്ട് നയിച്ചതില്‍ കഠിനാധ്വാനം ചെയ്ത മഹത് വ്യക്തികളുടെ സേവനം  സ്മരിക്കുമ്പോള്‍ തന്നെ പുതിയ തലമുറയിലെ അഭ്യസ്ഥവിദ്യരും വിജയം കൈവരിച്ചവരുമായ ജില്ലയില്‍ നിന്നുള്ള വ്യക്തികള്‍, തിരിച്ച് സമൂഹത്തിനെന്തു നല്‍കുന്നു എന്ന് സ്വയം വിലയിരുത്തേണ്ടത്തിന്റെ ആവശ്യകതയും വിഷയത്തില്‍ സംസാരിച്ചവര്‍ ഓര്‍മ്മിപ്പിച്ചു.

ലാണ്ട്മാര്‍ക്ക്  ഹോട്ടലില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് മഹമൂദ് കുളങ്ങര അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.

പ്രത്യേക ക്ഷണിതാക്കള്‍ മാത്രം പങ്കെടുത്തു നടത്തിയ ഈ വട്ടമേശ മീറ്റ് നാട്ടിലാണ് വേണ്ടതെന്നും, ഇത്തരം ഒരു മീറ്റ് സംഘടിപ്പിച്ച മണ്ഡലം കെ.എം.സി.സി. അഭിനന്ദനമര്‍ഹിക്കുന്നു എന്നും മീറ്റ് വിലയിരുത്തി.

യു.എ.ഇ  കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേട്ടില്‍, ദുബൈ കെ.എം.സിസി.സി പ്രസിഡണ്ട് പി.കെ. അന്‍വര്‍ നഹ, യു.എ.ഇ കെ.എം.സി.സി ഉപാധ്യക്ഷന്‍ ഹുസൈനാര്‍ ഹാജി, സെക്രട്ടറി നിസാര്‍  തളങ്കര, സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിചാണ്ടി, സംസ്ഥാന ഭാരവാഹികളായ ഹസൈനാര്‍ തോട്ടുംഭാഗം, ഹനീഫ് കല്‍മട്ട, അഥിതികളായെത്തിയ പ്രവാസി എഴുത്തുകാരും മാധ്യമ  രംഗത്തെ കെ.എം. അബ്ബാസ് (സിറാജ്), സാദിഖ് കാവില്‍ (മനോരമ), ഫൈസല്‍ ബിന് അഹ്മദ് (ഏഷ്യാനെറ്റ് ടിവി.), കാസര്‍കോട്‌വാര്‍ത്ത പ്രതിനിധി മാഹിന്‍ കുന്നില്‍, മഹ്മൂദ് ഹാജി പൈവളികെ, അബ്ദുല്ല ആറങ്ങാടി മുനീര്‍ ചെര്‍ക്കള, എരിയാല്‍ മുഹമ്മദ്കുഞ്ഞി സംസാരിച്ചു.

ഹംസ മധൂര്‍, സപിക് അബ്ദുല്ല, റസാഖ് ചെറൂനി, ജി.എസ് ഇബ്രാഹിം, അസ്ലം തലങ്കര, ഹനീഫ് ടി.ആര്‍, ഖാദര്‍ ബെണ്ടിച്ചാല്‍, ജലീല്‍ ചന്തേര, അഫ്‌സല്‍ മെട്ടമ്മല്‍, ഫൈസല്‍ പട്ടേല്‍, ഷരീഫ് പൈക്ക, സലീം, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, അഹമ്മദ് ചെടേക്കാല്‍, റഹീം ചെങ്കള, സത്താര്‍ ആലംപാടി, ഗഫൂര്‍  എരിയാല്‍, ശബീര്‍ കീഴൂര്‍, ഡോക്ടര്‍ ഇസ്മാഈല്‍, നൗഷാദ് പെര്‍ള, ഐ.പി.എം ഇബ്രാഹിം, അസീസ് കമാലിയ, ലത്വീഫ് മഠത്തില്‍. സത്താര്‍ നാരംപാടി, കരീം മൊഗര്‍, റഹീം നക്കര, തല്‍ഹത് തങ്കര, കുഞ്ഞാമു കീഴൂര്‍, സിദ്ദീഖ് ചൗക്കി, മുനീഫ് ബദിയഡുക്ക, സുബൈര്‍ കുബണൂര്‍, ഹസന്‍ കുടുവ, ഇഖ്ബാല്‍ കോട്ടയാട്, സാദിഖ് പള്ളം, ഹസന്‍ കുട്ടി പതിക്കുന്നില്‍ സംബന്ധിച്ചു. ഷംസുദീന്‍ പാടലടുക്ക ഖിറാഅത്തും, സെക്രട്ടറി പി.ഡി. നൂറുദ്ദീന്‍ നന്ദിയും പറഞ്ഞു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജില്ലയുടെ വികസന യജ്ഞങ്ങളില്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: മീറ്റ് ദി ഐക്കണ്‍സ്

Keywords : Kasaragod, Dubai, Gulf, KMCC, Programme, Inauguration, Meet The Icons, Yahya Thalangara. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia