city-gold-ad-for-blogger

മര്‍കസ് സൗജന്യ ചാര്‍ട്ടേഡ് വിമാനം തിങ്കളാഴ്ച പറന്നുയരും; സൗജന്യമായി നാട്ടിലെത്തിക്കുന്നത് കോവിഡ് മൂലം ദുരിതത്തിലായ 187 പേരെ

ദുബൈ:  (www.kasargodvartha.com 28.06.2020) ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ദേശ പ്രകാരം ജാമിഅ മര്‍കസ് ചാര്‍ട്ട് ചെയ്ത സൗജന്യ ഫ്ളൈറ്റ് ജൂണ്‍ 29 ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് റാസല്‍ ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിക്കും. കോവിഡ് മൂലം ദുരിതത്തിലായ തെരഞ്ഞെടുക്കപ്പെട്ട 187 പേരാണ് സൗജന്യ യാത്രയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 76 പേര്‍ ദീര്‍ഘകാലമായി വിസ ക്യാന്‍സല്‍ ചെയ്ത് പ്രയാസമനുഭവിക്കുന്നവരാണ്.

89 ജോലി നഷ്ടപ്പെട്ടവര്‍, അടിയന്തിര വൈദ്യ സഹായം ആവശ്യമുള്ള 8 പേര്‍, 3 ഗര്‍ഭിണികള്‍, ബിസിനസ്സ് തകര്‍ന്നവരും ജോലി നഷ്ടപ്പെട്ടവരുമായ 11 ഫാമിലികള്‍, കുട്ടികള്‍, വൃദ്ധര്‍, വിസിറ്റ് വിസയിലെത്തിയവര്‍ എന്നിവരെയാണ് യാത്രക്ക് തെരഞ്ഞെടുത്തത്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ആഴ്ചകള്‍ക്കു മുമ്പാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സൗജന്യ യാത്രാ വിമാനം എന്ന ആശയം മുന്നോട്ട് വെച്ചത്. കാന്തപുരം ഉസ്താദ് തന്നെ മുന്‍കയ്യെടുത്ത് ഇതിനകം ആയിരക്കണക്കിന് ആളുകള്‍ക്ക് മര്‍കസ്, ഐ സി എഫ് സംഘടനകള്‍ വഴി നാട്ടിലെത്താന്‍ അവസരം ഒരുക്കിയിരുന്നു. ടിക്കറ്റ് ലഭിക്കുവാന്‍ മതിയായ പണം കണ്ടെത്താനാവാതെ പ്രയാസത്തിലും മാനസിക സംഘര്‍ഷത്തിലും കഴിഞ്ഞവര്‍ക്ക് ആശ്വാസമായാണ് സൗജന്യ ചാര്‍ട്ടേഡ് വിമാനം ഒരുക്കിയതെന്ന് മര്‍കസ് ഭാരവാഹികള്‍ പറഞ്ഞു. പി.പി.ഇ കിറ്റ് ഉള്‍പ്പെടെ എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഒരുക്കിയാണ് യാത്രക്കാരെ നാട്ടിലെത്തിക്കുക.

മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, ശരീഫ് കാരശ്ശേരി, ഫസല്‍ മട്ടന്നൂര്‍, യഹ്യ സഖാഫി ആലപ്പുഴ, സൈദ് സഖാഫി വെണ്ണക്കോട്, അബ്ദുര്‍ റഹ് മാന്‍ സഖാഫി ഏഴൂര്‍, നസീര്‍ ചൊക്ലി, നിസാമുദ്ധീന്‍ നൂറാനി, മൂസ കുറുവന്തേരി, സമീര്‍ അവേലം എന്നിവരുടെ നേതൃത്വത്തില്‍ യാത്രികര്‍ക്ക് റാസ് അല്‍ ഖൈമ എയര്‍പോര്‍ട്ടില്‍ യാത്രയയപ്പ് നല്‍കും. സാഹചര്യങ്ങളുണ്ടായിട്ടും സാമ്പത്തിക പ്രയാസം കാരണം നാട്ടില്‍ പോവാന്‍ കഴിയാത്തവരെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ ഇനിയും ശ്രമങ്ങള്‍ തുടരുമെന്ന് ദുബൈ മര്‍കസ് പി ആര്‍ ഒ ഡോ. അബ്ദുസ്സലാം സഖാഫി പറഞ്ഞു.
മര്‍കസ് സൗജന്യ ചാര്‍ട്ടേഡ് വിമാനം തിങ്കളാഴ്ച പറന്നുയരും; സൗജന്യമായി നാട്ടിലെത്തിക്കുന്നത് കോവിഡ് മൂലം ദുരിതത്തിലായ 187 പേരെ


Keywords:  Dubai, news, Gulf, COVID-19, helping hands, Job, Markaz's chartered flight will depart tomorrow from Ras al Khaimah

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia