city-gold-ad-for-blogger

മര്‍ഹബ യാ റമദാന്‍, റമദാന്‍ പ്രഭാഷണം 14ന് അല്‍ ബറാഹ കെ.എം.സി.സിയില്‍

ദുബൈ: (www.kasargodvartha.com 11/06/2015) ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മര്‍ഹബ യാ റമദാന്‍ റമദാന്‍ പ്രഭാഷണം 14ന് രാത്രി 9.30 ന് അല്‍ ബറാഹ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ അംഗവും എം.ഐ.സി സെക്രട്ടറിയുമായ അബ്ദുല്‍ സലാം ദാരിമി ആലംപാടി മുഖ്യ പ്രഭാഷണം നടത്തും.

ഇസ്ഹാഖ് ഹുദവി ഇര്‍ഷാദി, മറ്റു കെ.എം.സി.സി നേതാക്കള്‍, മത - സാമൂഹിക - സാംസ്‌കാരിക നായകന്മാര്‍ പങ്കെടുക്കും. മുഴുവന്‍ വിശ്വാസികളും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സലാം കന്യാപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0556743258, 0557987200, 0505747636 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മര്‍ഹബ യാ റമദാന്‍, റമദാന്‍ പ്രഭാഷണം 14ന് അല്‍ ബറാഹ കെ.എം.സി.സിയില്‍


Keywords : Kasaragod, KMCC, Gulf, Programme, Ramadan Speech, Al Baraha. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia