city-gold-ad-for-blogger

രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ അനിവാര്യത വിളംബരം ചെയ്ത് ബഹ്‌റൈനില്‍ എസ്‌കെഎസ്എസ്എഫ് മനുഷ്യജാലിക

മനാമ: (www.kasargodvartha.com 27.01.2017) രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ അനിവാര്യത വിളംബരം ചെയ്ത് ബഹ്‌റൈനിലും എസ്‌കെഎസ്എസ്എഫ് മനുഷ്യജാലിക സംഘടിപ്പിച്ചു. ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് 40 കേന്ദ്രങ്ങളിലായി എസ്‌കെഎസ്എസ്എഫ് കേന്ദ്ര കമ്മറ്റി സംഘടിപ്പിച്ച മനുഷ്യജാലിക സംഗമങ്ങളുടെ ഭാഗമായാണ് ബഹ്‌റൈനിലും കഴിഞ്ഞ ദിവസം മനുഷ്യജാലിക സംഘടിപ്പിച്ചത്.

മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മനുഷ്യജാലിക സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതങ്ങളുടെ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മാനവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകതകള്‍ അദ്ധേഹം വിവരിച്ചു. പ്രമുഖ വാഗ്മിയും എസ്.വൈ.എസ് കേരള സ്‌റ്റേറ്റ് സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെ തുറന്നു കാട്ടി അദ്ധേഹം നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി.

രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ അനിവാര്യത വിളംബരം ചെയ്ത് ബഹ്‌റൈനില്‍ എസ്‌കെഎസ്എസ്എഫ് മനുഷ്യജാലിക


ഗോവധം, ദേശീയത തുടങ്ങി ഇന്ന് ഇന്ത്യയില്‍ നടക്കുന്ന മിക്ക വിവാദങ്ങള്‍ക്കു പിന്നിലും ക്രിത്യമായ ചില രാഷ്ട്രീയ അജണ്ടകളുണ്ടെന്നും ഭരണകൂടത്തിന്റെ പിന്തുണയോടെ ചില തീവ്രവാദ-ഭീകരവാദ സംഘടനകളുടെയും പാര്‍ട്ടികളുടെയും കീഴില്‍ നടക്കുന്ന ഇത്തരം അരുതായ്മകളെ രാജ്യത്തെ ബഹു ഭൂരിപക്ഷം ജനങ്ങളും പിന്തുണക്കുന്നില്ലെന്നും അവയെല്ലാം അതിജീവിച്ച് രാജ്യത്തിന്റെ സൗഹൃദ പാരമ്പര്യം സംരക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ധേഹം ആഹ്വാനം ചെയ്തു.

ചടങ്ങില്‍ സാംസ സാംസ്‌കാരിക വേദി മുന്‍ പ്രസിഡന്റ് ശൈലേഷ്, കെ.എം.സി.സി ബഹ്‌റൈന്‍ പ്രസിഡന്റ് എസ്.വി ജലീല്‍, ചെമ്പന്‍ ജലാല്‍ (ഒ.ഐ.സി.സി), സാമൂഹ്യപ്രവര്‍ത്തകരായ റഫീഖ് അബ്ദുല്ല, കെ.ടി സലീം, സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഭാരവാഹികളായ എസ്.എം.അബ്ദുല്‍ വാഹിദ്, വി.കെ.കുഞ്ഞുമുഹമ്മദ് ഹാജി, മുസ്ഥഫ കളത്തില്‍, ശഹീര്‍ കാട്ടാന്‍പള്ളി എന്നിവരും സമസ്തയുടെ വിവിധ ഏരിയാ പോഷക സംഘടനാ പ്രതിനിനിധികളും നേതാക്കളും പങ്കെടുത്തു.

എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ പ്രസിഡന്റ് അഷ്‌റഫ് അന്‍വരി ചേലക്കര അധ്യക്ഷത വഹിച്ചു. മനുഷ്യ ജാലിക തീര്‍ക്കലിനും പ്രതിജ്ഞക്കും അദ്ധേഹം നേതൃത്വം നല്‍കി. ഹാഫിള് ശറഫുദ്ധീന്‍ മൗലവി ഖിറാഅത്ത് നടത്തി, ഓര്‍ഗനൈസിംഗ് സെക്രട്ടറി നവാസ് കൊല്ലം സ്വാഗതവും സെക്രട്ടറി അബ്ദുല്‍ മജീദ് ചോലക്കോട് നന്ദിയും പറഞ്ഞു.

Keywords:  SKSSF, Bahrain, Gulf, Programme, inauguration, Manushyajalika, Manushyajalika conducted in Bahrain

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia