city-gold-ad-for-blogger

സത്യത്തിന്റെ മാര്‍ഗം അവലംബിച്ച് രാഷ്ടീയ രംഗത്ത് സംശുദ്ധി നിലനിര്‍ത്തുക: റിയാദ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

റിയാദ്: (www.kasargodvartha.com 27/10/2015) സത്യത്തിന്റെ മാര്‍ഗം അവലംബിച്ച് രാഷ്ടീയ രംഗത്ത് സംശുദ്ധി നിലനിര്‍ത്തണമെന്ന് ആരിഫ് ബാഖവി പൈവളിഗെ അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തകന്‍മാര്‍ക്കുള്ള ഉണര്‍വ് സംഘടനാ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുമ്പോള്‍ തന്നെ നമസ്‌ക്കാരങ്ങളൊക്കെ അതാത് സമയത്ത് ജമാഅത്തായി നിറവേറ്റാന്‍ ഓരോ പ്രവര്‍ത്തകരും ശ്രദ്ധിക്കണം. അങ്ങനെ യഥാര്‍ത്ഥ മത വിശ്വാസിയായാലെ പൊതു രംഗത്ത് ഉത്തരവാദിത്ത ബോധമുള്ള പ്രവര്‍ത്തകനായി മുന്നേറാന്‍ സാധിക്കു. സനാതന ധര്‍മം സമൂഹം കൈവെടിയുമ്പോള്‍ അവിടെ അനാചാരം കളിയാടുമെന്നും ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കരുത്ത് പകരാനും സമൂഹ നന്മക്കും വേണ്ടി യുഡിഎഫിനെ വിജയിപ്പിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്‍കി. പൈവളിഗെ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വാട്ടര്‍ മെഷീന്‍ നല്‍കാനുള്ള തുകയും ബദിയടുക്കയിലെ നിര്‍ധനരായ കുടുംബത്തിനുള്ള സഹായ ധനവും സെക്രട്ടറി മുഹമ്മദ് കുഞ്ഞി കരക്കണ്ടം ആക്ടിംഗ് പ്രസിഡണ്ട് മൂസ പട്ടക്ക് കൈമാറി.

സത്യത്തിന്റെ മാര്‍ഗം അവലംബിച്ച് രാഷ്ടീയ രംഗത്ത് സംശുദ്ധി നിലനിര്‍ത്തുക: റിയാദ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

യോഗം മൂസ പട്ടയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഹമീദ് തോട്ട ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ഹുസൈന്‍ മച്ചംപാടി, എം.ബി ഇബ്രാഹിം, പി.എച്ച് സകറിയ, സൈനുദ്ദീന്‍ ബദരിയ നഗര്‍, സുനീര്‍ എം.കെ, മിസിയാന്‍ പട്ട, സിദ്ദീഖ് ഷിറിയ, യൂസുഫ് ബംബ്രാണ, അബ്ദുര്‍ റസാഖ് പുച്ചത്തവയല്‍, അബ്ദുല്‍ ലതീഫ് പുച്ചത്തവയല്‍, ആസിഫ് പുച്ചത്തവയല്‍, നിസാര്‍ പാവൂര്‍, നൗഷാദ് മച്ചംപാടി, ബാവ പാവൂര്‍, ഇസ്മാഈല്‍ എസ്.യു നഗര്‍, സിദ്ദീഖ് പാവൂര്‍, കെ.എച്ച് മുഹമ്മദ് അംഗടിമുഗര്‍, എ.കെ ഫത്താഹ് സംസാരിച്ചു. ഇബ്രാഹിം ഗുഡ്ഡകേരി സ്വാഗതവും ഹുസൈന്‍ മച്ചംപാടി നന്ദിയും പറഞ്ഞു.

Keywords : Riyadh, KMCC, Gulf, Meeting, Election, Manjeshwaram, Arif Baqavi, Manjeshwaram KMCC Unarv class conducted.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia