city-gold-ad-for-blogger

Alumni Meet | മഞ്ചേശ്വരം ഗോവിന്ദ പൈ കോളജ് അലുമിനിയുടെ യുഎഇ സംഗമം

Manjeshwaram Alumni Meet UAE, Govinda Pai College Event
Photo: Arranged

● അക്കാഫ് ചെയർമാൻ ശാഹുൽ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. 
● പരിപാടിയിൽ അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. 
● മുനീർ ബേരികെ സ്വാഗതവും ജഗത് കുമാർ നന്ദിയും പറഞ്ഞു.

ദുബൈ: (KasargodVartha) മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ യുഎഇയിലെ സംഘടനയായ ജിപിഎം ജിസിഎം യുഎഇ അലുമിനിയുടെ നേതൃത്വത്തിൽ ദുബായ് ബിസിനസ് ബേയിലെ ബേബൈറ്റ്സ് പാർട്ടി ഹാളിൽ വെച്ച് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി. വിവിധ കാലഘട്ടങ്ങളിൽ കോളേജിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു.
യുഎഇ അലുമിനി പ്രസിഡന്റ് രഞ്ജിത്ത് കോടോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി മുനീർ ബേരികെ റിപ്പോർട്ട് അവതരിപ്പിച്ചു. അക്കാഫ് ചെയർമാൻ ശാഹുൽ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. അക്കാഫ് ജനറൽ സെക്രട്ടറി വിഎസ് ബിജു കുമാർ, ട്രഷറർ ജൂഡിന് ഫെർണാണ്ടസ്, അക്കാഫ് സെക്രട്ടറി മനോജ് കെവി എന്നിവർ വിശിഷ്ട അതിഥികളായിരുന്നു.
പൂർവ്വ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. മൻസൂർ ചൂരി, ആയിഷ ചെമ്മനാട് എന്നിവർ സംസാരിച്ചു. മുനീർ ബേരികെ സ്വാഗതവും ജഗത് കുമാർ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ്: മുനീർ സോങ്കാൽ
ജനറൽ സെക്രട്ടറി: അലി മഞ്ചേശ്വരം
ട്രഷറർ: ജഗത് കുമാർ
വൈസ് പ്രസിഡന്റുമാർ: ആയിഷ ഷമ്മി, പാരിജാത പ്രദീപ്, ഷഫീഖ് പുളിക്കൽ, മുസവിർ തളങ്കര, ഹാരിസ്
സെക്രട്ടറിമാർ: ദീപ ഭട്ട്, സവാദ്, പ്രശാന്ത് ചെമ്മനാട്, നിസാം മൊഗ്രാൽ, ലിജേഷ് ജോസ് പാണത്തൂർ
സ്പോർട്സ് കൺവീനർ: റാഷിദ് ചെമ്മനാട്
ടോസ്റ്മാസ്റ്റർ കോർഡിനേറ്റർ: മുസ്താഖ് ഡിപി
കൾച്ചറൽ കൺവീനർ: ഇന്ദുലേഖ
ഇവന്റ് കോർഡിനേറ്റർ: സന്ദീപ് നെല്ലിക്കുന്ന്
സോഷ്യൽ മീഡിയ കൺവീനർ: അഭിലാഷ് പേരാൽ
അഡ്വൈസറി അംഗങ്ങൾ: രഞ്ജിത്ത് കോടോത്ത്, മുനീർ ബേരികെ, മൻസൂർ ചൂരി, മുനീർ പൂച്ചക്കാട്, റഫീഖ് എരിയാൽ, വേലായുധൻ, സന്ദീപ് നെല്ലിക്കുന്ന്Manjeshwaram Govinda Pai College New office bearers

#AlumniMeet, #Manjeshwaram, #GovindPaiCollege, #DubaiEvents, #UAEAlumni, #CollegeReunion

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia