മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ ഇനി വിസ്തരിക്കാനുള്ളത് പ്രവാസികളെ മാത്രം; പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ചിലവ് സുരേന്ദ്രന്‍ വഹിക്കണമെന്ന കോടതി ഉത്തരവ് തിരിച്ചടിയായി
Aug 8, 2017, 11:55 IST
കാസര്‍കോട്: (www.kasargodvartha.com 08/08/2017) കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് വഴിത്തിരിവില്‍. ഇനി വിസ്തരിക്കാനുള്ളത് 45 പ്രവാസികളെയാണ്. ഇതില്‍ 42 പേര്‍ ഗള്‍ഫിലും, രണ്ട് പേര്‍ ബംഗളൂരുവിലും ഒരാള്‍ പൂനെയിലുമാണ്. പ്രവാസികളെ മൊഴി നല്‍കുന്നതിനായി നാട്ടിലെത്തിക്കാനുള്ള ചിലവ് ഹര്‍ജിക്കാരന്‍ വഹിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുരേന്ദ്രന് തിരിച്ചടിയായി. പ്രവാസികളെ കൊണ്ടുവരുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം അറിയിക്കാമെന്നാണ് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഇതുവരെ 181 പേരെയാണ് കോടതി വിസ്തരിച്ചത്.
259 പേര്‍ കള്ളവോട്ട് ചെയ്തുവെന്നാരോപിച്ചാണ് സുരേന്ദ്രന്‍ പി.ബി അബ്ദുര്‍ റസാഖിനെതിരെ തിരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിയില്‍ കള്ളവോട്ട് ചെയ്തുവെന്ന് പറഞ്ഞ പരേതരില്‍ ചിലര്‍ നേരിട്ട് കോടതിയില്‍ ഹാജരായി മൊഴി നല്‍കിയത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. 89 വോട്ടിനാണ് സുരേന്ദ്രനെ പരാജയപ്പെടുത്തി പി.ബി അബ്ദുര്‍ റസാഖ് മഞ്ചേശ്വരത്ത് വിജയിച്ചത്.

Keywords: News, Kasaragod, Kerala, Politics, Manjeshwaram, Election, Case, Court, Gulf, High-Court, Manjeshwaram election case; expatriates to examine soon.