കെ.എം.സി.സി. ഹരിത സാന്ത്വനം പരിപാടി മണ്ഡലം കമ്മിറ്റികള്‍ ബഹിഷ്ക്കരിച്ചു
Jul 7, 2012, 13:33 IST
ദുബൈ : ദുബൈകാസര്കോട് കെ.എം.സി.സി. ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച വൈകിട്ട് ദേര ലോട്ടസ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ സംഘടിപ്പി ച്ച ഹരിത സാന്ത്വനം പരിപാടിയില്‍ നിന്നും കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളും, പ്രവര്‍ത്തകരും വിട്ട് നിന്നത് ശ്രദ്ധേയമായി.
പുതിയ കെ.എം.സി.സി. ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്തതിനാലും ജില്ലയിലെ പ്രബലമായ രണ്ട് മണ്ഡലത്തെ അവഗണിച്ച്കൊണ്ട് പ്രവര്‍ത്തന രീതിയുമായി മുമ്പോട്ട് പോകുന്നതിലും പ്രതിഷേധിച്ചാണ് മണ്ഡലം കമ്മിറ്റികളിലെ പ്രവര്‍ത്തകര്‍ ഒന്നടങ്കം പരിപാടി ബഹിഷ്കരിച്ചത്.
നിലവില്‍ സ്റ്റേറ്റ് കമ്മിറ്റിയിലെ കാസര്‍കോട്ടെ രണ്ട് ഭാരവാഹികളും വെള്ളിയാഴ്ച നടന്ന സാന്ത്വനം പരിപാടിക്ക് എത്തിയില്ല.
കൂടാതെ കാസര്‍കോട്ടെ വ്യവസായ പ്രമുഖനെയും, സമുന്നതനായ നേതാവിന്റെ പാനലിനെയും തീര്‍ത്തും അവഗണിച്ചുവന്ന കമ്മിറ്റി എന്നതും ബഹിഷ്ക്കരണത്തിന് ആക്കം കൂട്ടി.
ഈ പ്രശ്നത്തിന് ജില്ലാസംസ്ഥാന കമ്മിറ്റികള്‍ പരിഹാരം കാണുന്നത് വരെ ജില്ലാ കമ്മിറ്റിയുമായി സഹകരിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
എരിയാല്‍ മുഹമ്മദ്കുഞ്ഞി, ഹസൈനാര്‍, സലാം പടിഞ്ഞാര്‍, മധൂര്‍ ഹംസ, ഗഫൂര്‍ എരിയാല്‍, ഖലീല്‍ പന്നിക്കുന്ന്, സലാം കന്യാപ്പാടി, ഫൈസല്‍ പട്ടേല്‍(കാസര്‍കോട് മണ്ഡലം), ഫാറൂഖ് തങ്ങള്‍, ഹനീഫ് കല്‍മട്ട, അയൂബ് ഉറുമി, ഡോ. ഇസ്മായില്‍, അഡ്വ. ഖലീല്‍(മഞ്ചേശ്വരം മണ്ഡലം), അബ്ദുര്‍ റഹ്മാന്, ഖാലിദ്, അഷ്റഫ്. (പടന്ന പഞ്ചായത്ത്) തുടങ്ങിയവരാണ് സാന്ത്വനം പരിപാടിയില്‍ നിന്ന് വിട്ടുനിന്ന കെ.എം.സി.സി. പ്രമുഖര്‍.
Keywords: Dubai, Kasargod, K.M.C.C, Swanthanam program







