city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മകനെ കാണാന്‍ സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ പിതാവ് 4 കിലോ കഞ്ചാവുമായി വിമാനത്താവളത്തില്‍ പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 06/03/2017) നാല് കിലോ കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശി ഖത്തര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശിയാണ് കഴിഞ്ഞ ദിവസം ഖത്തര്‍ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളെ പിന്നീട് ഖത്തര്‍ പോലീസിന് കൈമാറി.

പടന്നക്കാട് കരുവളം ക്ലബ്ബിനടുത്ത് താമസിക്കുന്ന മധ്യവയസ്‌കന്‍ ഖത്തറില്‍ ജോലി ചെയ്യുന്ന മകനെ കാണാന്‍ സന്ദര്‍ശക വിസയില്‍ പോയതായിരുന്നു. ഖത്തര്‍ വിമാനത്താവളത്തിലിറങ്ങിയ പടന്നക്കാട് സ്വദേശിയെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാഞ്ഞങ്ങാട്ടുവെച്ച് പടന്നക്കാട് സ്വദേശികളായ മൂന്നുപേരെ 12 കിലോ കഞ്ചാവുമായി ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മകനെ കാണാന്‍ സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ പിതാവ് 4 കിലോ കഞ്ചാവുമായി വിമാനത്താവളത്തില്‍ പിടിയില്‍

പടന്നക്കാട് കേന്ദ്രീകരിച്ച് ലഹരി ഇടപാട് സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസിന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ വാഹനപരിശോധനക്കിടെയാണ് കഞ്ചാവുമായി പടന്നക്കാട്ടും പരിസരങ്ങളിലും താമസക്കാരായ മൂന്നുപേരും പോലീസിന്റെ പിടിയിലായിരുന്നത്. ഇതിനിടെ പടന്നക്കാട് സഹകരണബാങ്കിനടുത്ത് താമസക്കാരനായ ഒരു യുവാവ് ആറ് കിലോ കഞ്ചാവുമായി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. സുഹൃത്തിന് നല്‍കാനുള്ള ഭക്ഷണപ്പൊതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പടന്നക്കാട്ടെ സംഘം യുവാവിനെ കഞ്ചാവ് ഏല്‍പ്പിച്ചത്.

നിരപരാധിയായ യുവാവ് കേസില്‍ കുടുങ്ങി ജയിലിലാവുകയും ചെയ്തു. അടുത്ത കാലത്താണ് യുവാവ് ജയില്‍ മോചിതനായത്. നാല് ലക്ഷത്തോളം രൂപയാണ് യുവാവിന്റെ മോചനത്തിനായി ചെലവഴിക്കേണ്ടിവന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ വെച്ച് കഞ്ചാവുമായി പിടിയിലായ പാണത്തൂര്‍ സ്വദേശി ജയനെ ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവിന്റെ ഒരുഭാഗം പടന്നക്കാട്ടേക്കുള്ളതാണെന്ന് എക്‌സൈസിനോട് സമ്മതിച്ചിരുന്നു.

കഞ്ചാവ് വില്‍പ്പനക്കാരും ഉപയോഗിക്കുന്നവരും രാത്രി വൈകും വരെ പടന്നക്കാട്ടും പരിസരങ്ങളിലും തമ്പടിക്കുന്നുണ്ട്. ഇത്തരം സംഘങ്ങള്‍ക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്നും കര്‍ശന നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kanhangad, Kasaragod, Ganja, Qatar, Gulf, Arrest, Gulf, Man held with 4 KG ganja in Qatar Airport

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia