ദുബൈയില്‍ വിലപിടിപ്പുള്ള ഒട്ടകത്തെ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
ദുബൈ: (www.kasargodvartha.com 13.11.2020) ദുബൈയില്‍ വിലപിടിപ്പുള്ള ഒട്ടകത്തെ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. 10,000 ദിര്‍ഹം (ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ) വിലയുള്ള ഒട്ടകത്തെ മോഷ്ടിച്ച 22കാരനായ പാകിസ്ഥാനിയാണ് അറസ്റ്റിലായത്. ഇയാളുടേത് ഒട്ടകത്തെ പരിപാലിക്കുന്ന ജോലിയാണ്.
ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദുബൈയിലെ അല്‍ ഹിബാബിലുള്ള ഫാമില്‍ നിന്ന് ഒട്ടകം മോഷണം പോയതായി 40കാരനായ സ്വദേശി ഉടമ കണ്ടെത്തി. തുടര്‍ന്ന് ഉടമ ഒട്ടക ചന്തകളിലെ ആളുകളുമായി ബന്ധപ്പെട്ടു. തെരച്ചിലില്‍ അല്‍ മര്‍മോം ഏരിയയിലെ മാര്‍ക്കറ്റില്‍ ഇയാളുടെ ഒട്ടകമുള്ളതായി കണ്ടെത്തി. തുടര്‍ന്ന് സ്വദേശി ഉടമസ്ഥന്‍ ദുബൈ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മാര്‍ക്കറ്റില്‍ നിന്നും ഒട്ടകത്തെ കണ്ടെത്തിയെന്നും മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറിയെന്നും ഔദ്യോഗിക രേഖകളില്‍ വ്യക്തമാക്കുന്നു. ഇയാള്‍ കസ്റ്റഡിയിലാണ്. കേസില്‍ ഡിസംബര്‍ 21ന് വിധി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
Keywords: Dubai, News, Gulf, World, arrest, case, custody, Man accused of stealing Dh10,000 camel in Dubai