മമ്മൂട്ടി ഫാന്‍സ് വെല്‍ഫെയര്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി
Jul 5, 2015, 10:30 IST
ദുബൈ: (www.kasargodvartha.com 05/07/2015) മമ്മൂട്ടിയുടെ പേരില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം.എഫ്.ഡബ്ല്യൂ.എ.ഐ യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഷാര്‍ജ സജ്ജയില്‍ ഇഫ്താര്‍ സംഗമം നടത്തി.
നാന്നൂറോളം റമദാന് കിറ്റുകള്‍ സജ്ജയിലെ ലേബര്‍ ക്യാമ്പുകളില്‍ പ്രസിഡണ്ട് ഷനോജിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. സെക്രട്ടറി അഷ്റഫ്, ട്രഷറര്‍ റജീബ്, സേഫ് കുമ്മനം, ഗുലാന്, അജേഷ് എന്നിവരും, അമ്പതോളം അംഗങ്ങളും പുണ്യകര്‍മത്തില്‍ പങ്കെടുത്ത് ചടങ്ങ് വന്‍വിജയമാക്കി.

Keywords : Mammootty-Filim, Gulf, Fans And Welfare Committee, Ramadan Ifthar Meet.