city-gold-ad-for-blogger

ഉമ്മുല്‍ഖുവൈന്‍ കടലില്‍ നീന്താനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു

ഉമ്മുല്‍ഖുവൈന്‍: (www.kasargodvartha.com 25.10.2021) യുഎഇയിലെ ഉമ്മുല്‍ഖുവൈന്‍ കടലില്‍ നീന്താനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കോട്ടയം സൗത്ത് പാമ്പാടി ആഴംചിറ വീട്ടില്‍ അഗസ്റ്റിന്‍ അല്‍ഫോന്‍സാണ് (29) മരിച്ചത്. വെള്ളിയാഴ്ച സന്ധ്യയോടെ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി അറിയിച്ചു. പിതാവ്: അല്‍ഫോന്‍സ്. മാതാവ്: അമല. മറ്റൊരു സംഭവത്തില്‍ അറബ് യുവാവും മുങ്ങിമരിച്ചു. മൂന്ന് പേരെ ബീചിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി.

ഉമ്മുല്‍ഖുവൈന്‍ കടലില്‍ നീന്താനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു

Keywords: News, Gulf, World, Top-Headlines, Death, Drown, Hospital, Sea, Malayali youth drowned to death in Umm Al Quwain

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia