city-gold-ad-for-blogger

ഖത്വറിൽ മലയാളി യുവതി കുളിമുറിയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍

ദോഹ: (www.kasargodvartha.com 27.01.2022) ഖത്വറിൽ മലയാളി യുവതിയെ കുളിമുറിയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം വാണിമേല്‍ ചേന്നാട്ട് സുബൈര്‍-ഖമര്‍ലൈല ദമ്പതികളുടെ മകള്‍ ലഫ്സിന സുബൈര്‍ (28) ആണ് മരിച്ചത്. ഐന്‍ ഖാലിദിലെ വീട്ടില്‍ കുളിമുറിയില്‍നിന്ന് ഷോകേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച രാത്രിയാണ് സംഭവം. ഏറെ സമയമായിട്ടും കുളിമുറിയില്‍ നിന്ന് പുറത്തുവരാത്തതിനെ തുടര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ മരിച്ച നിലയിലായിരുന്നു. കുളിമുറിയിലെ വാടെര്‍ ഹീറ്ററില്‍നിന്ന് ഷോകേറ്റതാണെന്നാണ് ലഭ്യമായ വിവരം. മൃതദേഹം ഹമദ് ആശുപത്രി മോര്‍ചറിയില്‍. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

ഖത്വറിൽ മലയാളി യുവതി കുളിമുറിയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍

ഭര്‍ത്താവ് മീത്തലെപീടികയില്‍ സഹീര്‍ ദോഹയില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കള്‍: അദാന്‍ മുഹമ്മദ് സഹീര്‍, ഐദ ഖദീജ, ഐദിന്‍ ഉസ്മാന്‍.

Keywords: Qatar, Doha, News, Gulf, World, Top-Headlines, Death, Malayali woman found dead in Qatar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia