Obituary | കുവൈറ്റിൽ അസുഖത്തെ തുടർന്ന് മലയാളി യുവതി മരിച്ചു
● കണ്ണൂർ വെറ്റിലപ്പള്ളി സ്വദേശിനിയാണ്.
● കഴിഞ്ഞ 16 ദിവസമായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
● സുമയ്യയുടെ അകാല വിയോഗം ഉറ്റവരെയും പ്രവാസി സമൂഹത്തെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.
കുവൈറ്റ് സിറ്റി: (KasargodVartha) അസുഖത്തെ തുടർന്ന് യുവതി മരിച്ചു. കാസർകോട് ചൂരി സ്വദേശിയും അഹ്‌മദ് അൽ മഗ്‌രിബ് കമ്പനിയുടെ തലവനുമായ മൻസൂറിന്റെ ഭാര്യ സുമയ്യ (36) ആണ് മരിച്ചത്. കണ്ണൂർ വെറ്റിലപ്പള്ളി സ്വദേശിനിയാണ്. കഴിഞ്ഞ 16 ദിവസമായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സുമയ്യയുടെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് മാതാപിതാക്കളും കഴിഞ്ഞ ആഴ്ച കുവൈറ്റിൽ എത്തിയിരുന്നു. ഭർത്താവിന്റെ ജോലി മാറ്റത്തെ തുടർന്ന് ആറ് മാസം മുൻപാണ് സുമയ്യയും മക്കളും ദുബൈയിൽ നിന്ന് കുവൈറ്റിലേക്ക് എത്തിയത്. സുമയ്യയുടെ അകാല വിയോഗം ഉറ്റവരെയും പ്രവാസി സമൂഹത്തെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.
മക്കൾ: കുവൈറ്റിലെ ഇൻഡ്യൻ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥികളായ അല (ഏഴാം ക്ലാസ്), മുഹമ്മദ് (നാലാം ക്ലാസ്), അബ്ദുല്ല (രണ്ടാം ക്ലാസ്) എന്നിവരും ഹവ്വയും (മൂന്ന് വയസ്). മൃതദേഹം കുവൈറ്റിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സുമയ്യയുടെ ആകസ്മിക നിര്യാണത്തിൽ കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ ഇ എ) അനുശോചിച്ചു.
#MalayaliWoman #Kuwait #Expatriates #Death #Tragedy #Kerala