ദുബൈയില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു
Apr 17, 2022, 07:29 IST
ദുബൈ: (www.kasargodvartha.com 17.04.2022) സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ മണമ്പൂര്‍ നീറുവിള തൊട്ടികല്ലില്‍ സ്വദേശി അഭിലാഷ് ശ്രീകണ്ഠന്റെ ഭാര്യ പ്രിജി(38)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് ജബല്‍ അലി ഡിസ്‌കവറി ഗാര്‍ഡനിലെ ഫ്‌ലാറ്റില്‍ വച്ച് ഹൃദയാഘാതമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അവധിയാഘോഷിക്കാനായി മാര്‍ച് 15നായിരുന്നു പ്രിജി നാട്ടില്‍ നിന്ന് രണ്ട് മക്കളോടൊപ്പം ഭര്‍ത്താവിന് അരികിലെത്തിയത്. വലിയവിള കൊടുവാഴനൂര്‍ പുളിമാത്ത് സ്വദേശി ശങ്കരന്‍ഗീത ദമ്പതികളുടെ മകളാണ്. നടപടികള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Keywords: Dubai, News, Gulf, World, Top-Headlines, Death, Obituary, Hospital, Woman, Visit, Malayali woman died in Dubai.