Obituary | കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനുള്ള യാത്രയ്ക്കിടെ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയായ തീര്‍ഥാടകയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി
Aug 4, 2023, 08:31 IST
ജിദ്ദ: (www.kasargodvartha.com) വാഹനാപകടത്തില്‍ മരിച്ച മലയാളി ഉംറ തീര്‍ഥാടകയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി. കഴിഞ്ഞ ദിവസം ത്വാഇഫിനടുത്ത് ളുലുമില്‍ അപകടത്തില്‍ മരിച്ച മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ ശാന്തിനഗര്‍ സ്വദേശി മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങല്‍ സാജിദയുടെ മൃതദേഹമാണ് വിശുദ്ധ മക്കയില്‍ ഖബറടക്കിയത്.
സഹോദരിയുടെ മകന്‍ മുഹമ്മദലിയുടെ കുടുംബത്തോടൊപ്പം ബുറൈദയില്‍ നിന്നും ഉംറ നിര്‍വഹിക്കുന്നതിന്ന് വേണ്ടി മക്കയിലേക്ക് പുറപ്പെട്ടതായിരുന്നു സാജിദ. മക്കയില്‍ എത്തുന്നതിന് മുന്‍പായി ളുലും എന്ന പ്രദേശത്ത് വെച്ച് കുവൈതി പൗരന്‍ ഓടിച്ച വാഹനം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിറകിലിടിച്ച് അപകടം സംഭവിക്കുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന മുഹമ്മദലിയുടെ മാതാവ് ഖദീജ, സഹോദരി ആഈശ എന്നിവര്‍ പരുക്കുകളോടെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച സാജിദയുടെ ഭര്‍ത്താവ് മുഹമ്മദ് കുട്ടിയും മുഹമ്മദലിയുടെ മകന്‍ അര്‍ഷദും പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.
നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഐസിഎഫ് സെക്രടറിമാരായ ഒ കെ ബാസിത് അഹ്സനി, ശാഫി ബാഖവി മക്ക, ശഹദ് പെരുമ്പിലാവ്, സിസിഡബ്ല്യുഎ അംഗം മുഹമ്മദ് സാലിഹ് എന്നിവര്‍ രംഗത്തുണ്ട്. ഹാദിയ വളണ്ടിയര്‍മാരായ ഹഫ്സ കബീര്‍, ശാന തല്‍ഹത്ത് എന്നിവര്‍ ആശുപത്രിയിലും സേവനത്തിനായി രംഗത്തുണ്ട്.
Keywords: News, Gulf, Gulf-News, Top-Headlines, Malayalam-News, Malayali, Umrah Pilgrim, Died, Makkah, Malayali Umrah Pilgrim Died on the Way to Makkah.