സഊദിയില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു
Mar 19, 2022, 09:18 IST
റിയാദ്: (www.kasargodvartha.com 19.03.2022) സഊദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) ആണ് മരിച്ചത്. മദീനയ്ക്ക് സമീപം ഹാനാക്കിയ ആശുപത്രിയില്‍ കഴിഞ്ഞ 17 വര്‍ഷമായി സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭര്‍ത്താവ്: ജിന്റോ ജോര്‍ജ്. മകന്‍: ജിനോ ജിന്റോ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി മദീന നവോദയയുടെ പ്രവര്‍ത്തകന്‍ സലാം കല്ലായി, നിസാര്‍ കരുനാഗപ്പള്ളി, സോണി തൊടുപുഴ എന്നിവര്‍ രംഗത്തുണ്ട്.
Keywords: Riyadh, News, Gulf, World, Top-Headlines, Nurse, Treatment, Saudi Arabia, Hospital, Malayali nurse died in Saudi Arabia.