വീണ്ടും ഭാഗ്യം മലയാളികളെ തേടിയെത്തി; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി രൂപ സമ്മാനം 2 പേര്‍ക്ക്
Oct 23, 2019, 14:22 IST
ദുബൈ: (www.kasargodvartha.com 23.10.2019) വീണ്ടും ഭാഗ്യം മലയാളികളെ തേടിയെത്തി. ചൊവ്വാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി രൂപ സമ്മാനഭാഗ്യം കൈവന്നത് രണ്ട് മലയാളികള്‍ക്കാണ്. തിരുവനന്തപുരം സ്വദേശിയായ കമലാസനന്‍ നാടാര്‍ വാസുവും(56), സുഹൃത്തായ പ്രസാദും ചേര്‍ന്ന് വാങ്ങിയ ടിക്കറ്റിനാണ് 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. 10 ലക്ഷം ഡോളറിന്റെ സമ്മാനം കസാഖിസ്ഥാന്‍ പൗരനായ ഖുസൈന്‍ യറംഷവിനും ലഭിച്ചു.
ഒരു സ്റ്റീല്‍ ഫാബ്രിക്കേഷന്‍ കമ്പനിയുടെ ഉടമയാണ് കമലാസനന്‍. സ്ഥാപനത്തിലെ വിതരണക്കാര്‍ക്ക് കടങ്ങള്‍ കൊടുത്തുതീര്‍ക്കാനുള്ളതിനാല്‍ കൃത്യസമയത്തുതന്നെയാണ് ഭാഗ്യം തന്റെ കൈകളിലെത്തിയതെന്നും കടം വീട്ടിക്കഴിഞ്ഞ് ബാക്കിയുള്ള പണം ഭാവിയിലേക്ക് കരുതിവെയ്ക്കാനാവുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സെപ്തംബറില്‍ നാട്ടിലേക്ക് പോകുന്നതിനിടെ ദുബൈ വിമാനത്താവളത്തില്‍ വെച്ചാണ് ടിക്കറ്റ് എടുത്തത്. തന്റെ ജീവിതത്തിലെ ഭാഗ്യങ്ങളെല്ലാം അരികിലെത്തിയത് സെപ്തംബറിലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, News, Gulf, World, Lottery, winners, Top-Headlines, Malayali expats get seven crore