ദുബൈയില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
Mar 14, 2022, 07:31 IST
ദുബൈ: (www.kasargodvartha.com 14.03.2022) ദുബൈയില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പന്നിക്കോട്ടൂര്‍ പാലങ്ങാട് സ്വദേശി അബൂബകർ തോണിയോട്ടാണ് മരിച്ചത്. മകളെ സ്‌കൂളില്‍ കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. മുഹൈസിന 3ല്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: കുഞ്ഞൂട്ടി. മാതാവ്: ഫാത്വിമ. ഭാര്യ: സഫിയ. മക്കള്‍: ആശിഫ്, അനു അന്‍സിഫ്. സഹോദരങ്ങള്‍: മുഹമ്മദ്, അസീസ്, ഹാരിസ്, ആഇശ, ആമിന മറിയ, സൈനബ, സുബൈദ, ഹുസൈന്‍ അത്തോളി.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഐസിഎഫ് മുഹൈസിന യൂനിറ്റിലെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുബൈ സെന്‍ട്രല്‍ കമിറ്റി അനുശോചിച്ചു.
Keywords: Dubai, News, Gulf, Top-Headlines, Death, Obituary, Malayali, Expat, Malayali expat died in Dubai.







