city-gold-ad-for-blogger

Expat Died | ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: (www.kasargodvartha.com) ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ചന്ദ്രന്‍ (56) ആണ് മരിച്ചത്. സഊദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ നഗരസമായ ജീസാന്‍ നഗരത്തിന് സമീപം സാംതയിലാണ് താമസിച്ചിരുന്നത്. 

Expat Died | ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു


ജോലി കഴിഞ്ഞ് സുഹൃത്തിന്റെ കൂടെ സാംതയിലേക്ക് വരുമ്പോള്‍ പഴയ സിഗ്‌നലിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സാംത അല്‍ ബിനാ ബ്ലോക് കംപനിയിലെ വര്‍ക് ഷോപ് ജീവനക്കാരനായിരുന്നു. മൃതദേഹം സാംത ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: news, World, international, Gulf, Riyadh, died, Obituary, Saudi Arabia, Malayali expat collapsed to death while returning from worksite in Saudi Arabia 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia