മലയാളി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
Jul 3, 2017, 09:48 IST
റിയാദ്: (www.kasargodvartha.com 03.07.2017) മലയാളി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റ് മുറി സ്വദേശി സുബൈര്‍ (44) ആണ് സൗദിയിലെ ബുറൈദ സുല്‍ത്താനയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. സുല്‍ത്താനയില്‍ ബൂഫിയ ജോലി ചെയ്തു വരികയായിരുന്നു. ജോലി സ്ഥലത്തിനടുത്തുളള പാണ്ട സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ച് കടക്കവെ ജംഗ്ഷനില്‍ സിഗ്നല്‍ തെറ്റിച്ചു വന്ന സ്വദേശി യുവാവ് ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അബ്ദുല്ല- ഹാജറുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുമയ്യ. മക്കള്‍: ശിഫാന, റിഫ, ഷാദി. സഹോദരങ്ങള്‍: ഷൗക്കത്ത്, ഷറഫുദ്ദീന്‍, മുസ്തഫ, ഫത്താഹ്, ഹുദൈഫ (എല്ലാവരും ബുറൈദ). 20 വര്‍ഷമായി പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമം നടന്നുവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Riyadh, Top-Headlines, Accidental-Death, Gulf, Malayali dies in accident at Saudi Arabia
Keywords: News, Riyadh, Top-Headlines, Accidental-Death, Gulf, Malayali dies in accident at Saudi Arabia