മകളുടെ മരണത്തില്‍ നീതിക്കായുള്ള പോരാട്ടത്തിനിടെ മസ്‌ക്കത്തില്‍ പിതാവ് തളര്‍ന്നുവീണു മരിച്ചു
Oct 29, 2018, 16:11 IST
മസ്‌ക്കത്ത്: (www.kasargodvartha.com 29.10.2018) മകളുടെ മരണത്തില്‍ നീതിക്കായുള്ള പോരാട്ടത്തിനിടെ മസ്‌ക്കത്തില്‍ പിതാവ് തളര്‍ന്നുവീണു മരിച്ചു. രണ്ടു വര്‍ഷം മുമ്പ് കൊച്ചി മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന തസ്‌നീമിന്റെ പിതാവ് ഉരുവച്ചാല്‍ ശിവപുരം വെള്ളിലോട് ചാപ്പയിലെ ആഇഷാസില്‍ കെ.എ.അബൂട്ടി (52) ആണ് മസ്‌കത്തില്‍ തളര്‍ന്നുവീണു മരിച്ചത്. വിസ പുതുക്കാന്‍ വേണ്ടി രണ്ടാഴ്ച മുമ്പായിരുന്നു അദ്ദേഹം മസ്‌കത്തില്‍ പോയത്.
അടുത്ത ദിവസം നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം. 2016 ജൂലൈ 18 നായിരുന്നു ഷംനയുടെ മരണം. പനിക്ക് കുത്തിവയ്പ് എടുത്ത ഉടനെ ശ്വാസം നിലച്ചു മരണത്തിനു കീഴടങ്ങിയ ഷംനയെ തുടര്‍ ചികിത്സക്കായി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ബില്‍ ചാര്‍ജ് ചെയ്തതു നിയമസഭയില്‍ വരെ ചര്‍ച്ചയായിരുന്നു. വകുപ്പുതല അന്വേഷണവും പോലീസ് അന്വേഷണവും എങ്ങുമെത്തിയില്ല.
ഡോക്ടര്‍മാരുടെ അനാസ്ഥയാണു ഷംനയുടെ മരണത്തിനു കാരണമായതെന്നു കണ്ടെത്തിയെങ്കിലും മാതൃകാപരമായി കുറ്റക്കാരെ ശിക്ഷിക്കാനോ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാനോ തയാറായിരുന്നില്ല. മകളുടെ മരണത്തില്‍ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിനിടെയാണ് അബൂട്ടിയുടെ മരണം. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണു ബന്ധുക്കള്‍. ഭാര്യ: ശരീഫ, മറ്റു മക്കള്‍: ഷിബിന്‍, ഷിഫ (ശിവപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Malayali died muscat after cardiac attack, Muscut, news, Obituary, Oman, Hospital, Treatment, Gulf, World.