മലയാളി റിയാദില്‍ മരണപ്പെട്ടു
Jul 1, 2020, 10:24 IST
റിയാദ്: (www.kasargodvartha.com 01.07.2020) മലയാളി റിയാദില്‍ മരണപ്പെട്ടു. മലപ്പുറം മുത്തേടത്ത് പാറക്കല്‍ മുഹമ്മദ് കുട്ടി എന്ന കണ്ണന്‍ കുളവന്‍ അക്ബര്‍ (47) ആണ് മരിച്ചത്. 20 വര്‍ഷമായി സൗദിയിലുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടന്ന ഇദ്ദേഹം രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു.
വീരാന്‍- ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ജസ്‌ന. മക്കള്‍: ഹന്ന അക്ബര്‍, ഫിന ഫാത്വിമ, ആഇശ ഹൈമി, അലിന്‍ ഹൈമി.
< !- START disable copy paste -->