മദീന സന്ദര്‍ശനത്തിന് എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Apr 3, 2022, 17:41 IST
മദീന: (www.kasargodvartha.com 03.04.2022) മദീന പള്ളി സന്ദര്‍ശനത്തിന് എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊട്ടാരക്കര ഇളമാട് പെരുവന്തോട് സ്വദേശി നജീം (40) ആണ് മരിച്ചത്. ആറ് വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ നജീം ദക്ഷിണ സഊദിയിലെ ബീശയിലായിരുന്നു ജോലി ചെയ്തിരുന്നത്.
റമസാന്‍ പ്രമാണിച്ച് മദീന സന്ദര്‍ശനത്തിന് പുറപ്പെട്ടതായിരുന്നു. മദീനയില്‍ സുഹൃത്തിന്റെ മുറിയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം മദീനയില്‍ ഖബറടക്കും.
Keywords: Madeena, News, World, Top-Headlines, Gulf, World, Death, Obituary, Malayali died in Madeena.
Keywords: Madeena, News, World, Top-Headlines, Gulf, World, Death, Obituary, Malayali died in Madeena.