ബഹ്‌റൈനില്‍ കാറിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
Jun 27, 2021, 10:10 IST
മനാമ: (www.kasargodvartha.com 27.06.2021) ബഹ്‌റൈനില്‍ കാറിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ബഹ്‌റൈന്‍ റിട്ട്‌സ് കാള്‍ടെന്‍ ഹോടെലില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ ഹമീദ് (54) ആണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
കഴിഞ്ഞ ദിവസം രാവിലെ സീഫിലായിരുന്നു അപകടം. മൃതദേഹം നാട്ടിലെത്തിക്കാന്‍ അധികൃതരുമായും ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഹോടെല്‍ അധികൃതര്‍ അറിയിച്ചു.
Keywords: Manama, News, Gulf, World, Top-Headlines, Accident, Death, Malayali died in car accident in Bahrain