ബഹ്‌റൈനില്‍ ഓണസദ്യ കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങിയ മലയാളി ഹൃദയാഘാതംമൂലം മരിച്ചു
Sep 11, 2019, 13:06 IST
മനാമ: (www.kasargodvartha.com 11.09.2019) ബഹ്‌റൈനില്‍ ഓണസദ്യ കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങിയ മലയാളി ഹൃദയാഘാതംമൂലം മരിച്ചു. കാസര്‍കോട് ചെറുപുഴ കമ്പല്ലൂരിലെ മോഹനന്‍ കോളിയാടന്‍ (56) ആണ് മരിച്ചത്. 10 വര്‍ഷമായി ബഹ്‌റൈനിലാണ് മോഹനന്‍. ഫോര്‍ പി എം ന്യൂസ് പത്രത്തിന്റെ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച ഉത്രാടദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സദ്യ കഴിച്ച് ആഘോഷങ്ങള്‍ കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയതായിരുന്നു. പിന്നാലെയാണ് മരണവാര്‍ത്തയെത്തിയത്.
കിഴക്കേവീട്ടില്‍ കോളു- നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ദു. മക്കള്‍: മാനസ (ഡിഗ്രി വിദ്യാര്‍ത്ഥിനി), അഭിനന്ദ് (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരുന്നതായി സാമൂഹ്യപ്രവര്‍ത്തകര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, news, Kasaragod, Kerala, Top-Headlines, Onam-celebration, Malayali died in Bahrain
< !- START disable copy paste -->