city-gold-ad-for-blogger

EidGahs in UAE | 2 വര്‍ഷത്തെ ഇടവേളക്കുശേഷം യുഎഇയില്‍ ഇത്തവണ പെരുന്നാള്‍ ദിനത്തില്‍ ഈദ്ഗാഹുകള്‍ സജീവമാകും

ദുബൈ: (www.kasargodvartha.com) മുന്‍കാലങ്ങളില്‍ മലയാളികളുടെ കൂടിച്ചേരലുകളുടെ വേദി കൂടിയായിരുന്നു യുഎഇയിലെ മലയാളി ഈദ്ഗാഹുകള്‍. എന്നാല്‍, കോവിഡ് എത്തിയതോടെ എല്ലാ ഈദ്ഗാഹുകള്‍ക്കും വിലക്കേര്‍പെടുത്തിയിരുന്നു. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം യുഎഇയില്‍ ഇത്തവണ പെരുന്നാള്‍ ദിനത്തില്‍  ഈദ്ഗാഹുകള്‍ സജീവമാകും. 

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ കഴിഞ്ഞവര്‍ഷം ദുബൈയില്‍ ഈദ്ഗാഹുകള്‍ക്ക് അനുമതിയുണ്ടായിരുന്നുവെങ്കിലും മലയാളികള്‍ സംഘടിപ്പിക്കുന്ന ഈദ്ഗാഹുകള്‍ ഉണ്ടായിരുന്നില്ല. മലയാളികളടക്കം ഈ ഈദ്ഗാഹുകളിലായിരുന്നു പങ്കെടുത്തിരുന്നത്. ഇക്കുറി ഈദ്ഗാഹുകളില്‍ മലയാളം ഖുതുബയും മുഴങ്ങും. 

ദുബൈ മതകാര്യ വകുപ്പിനുകീഴില്‍ അല്‍മനാര്‍ ഗ്രൗന്‍ഡില്‍ ഇത്തവണ മലയാളത്തില്‍ ഖുതുബ നിര്‍വഹിക്കുന്ന ഈദ്ഗാഹ് സംഘടിപ്പിക്കുമെന്ന് ഇന്‍ഡ്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. മൗലവി അബ്ദുസലാം മോങ്ങം ഈദ് നമസ്‌കാരത്തിന് നേതൃത്വം നല്‍കും.

EidGahs in UAE | 2 വര്‍ഷത്തെ ഇടവേളക്കുശേഷം യുഎഇയില്‍ ഇത്തവണ പെരുന്നാള്‍ ദിനത്തില്‍ ഈദ്ഗാഹുകള്‍ സജീവമാകും


കഴിഞ്ഞവര്‍ഷത്തെ രണ്ട് പെരുന്നാളുകള്‍ക്കും ഈദ്ഗാഹുകള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും മലയാളത്തില്‍ ഖുതുബ ഉണ്ടായിരുന്നില്ല. അതേസമയം, പള്ളികളില്‍ മലയാളം ഖുതുബ നടന്നിരുന്നു. അറബിയില്‍ ഖുതുബ നടത്തുന്ന ഇഫ്താറുകളും കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. മന്‍ഖൂല്‍ അടക്കമുള്ള ഈദ്ഗാഹുകള്‍ക്ക് നേതൃത്വം നല്‍കുന്നതും മലയാളികളാണ്. 

Keywords: News, World, international, Gulf, Dubai, Eid, Eidgah, Eid-Al-Fitr, Top-Headlines, Malayalee Eidgahs will be active this time in UAE

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia