ഹൃദയഘാതത്തെ തുടര്‍ന്ന് മലയാളി റാസല്‍ ഖൈമയില്‍ മരിച്ചു
Jan 22, 2012, 11:12 IST
ദുബായ്: ഹൃദയഘാതത്തെ തുടര്‍ന്ന് മലയാളി റാസല്‍ ഖൈമയില്‍ മരിച്ചു. വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ പരേതനായ ഹസന്‍ കുട്ടിയുടെ മകന്‍ അച്ചൂര്‍ മുഹമ്മദ് ശാഫി (45)യാണ് മരിച്ചത്. താമസ സ്ഥലമായ കരാന്‍ എന്ന സ്ഥലത്ത് രാത്രി ഭക്ഷണം കഴിച്ച ഉടനെ നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
റാസല്‍ ഖൈമയിലെ കറാനില്‍ മൂന്ന് വര്‍ഷമായി ഇലക്ട്രീഷനായി ജോലി ചെയ്തു വരികയായിരുന്നു. ഏഴു മാസം മുമ്പാണ് പുതിയ വിസയില്‍ ശാഫി റാസല്‍ ഖൈമയില്‍ എത്തിയത്, ഫാത്തിമയാണ് ഭാര്യ. മാതാവ് കുഞ്ഞാമി, ഫസീല, ഫസലുറഹ്മാന്‍, മുഹമ്മദ് നബീല്‍, എന്നിവര്‍ മക്കളാണ്,
രേഖകള്‍ പൂര്‍ത്തിയായി കിട്ടിയാല്‍ മയ്യിത്ത് ഞായറാഴ്ച രാതി നാട്ടില്‍ കൊണ്ട് പോയി തിങ്കളാഴ്ച്ച വലിയപാറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യുമെന്നു ബന്ധുക്കള്‍ അറിയിച്ചു.