city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബലിപെരുന്നാളും ഓണവും ഒന്നിച്ച് ആഘോഷിക്കാന്‍ കഴിഞ്ഞത് ചരിത്രത്തിലെ മഹാ സൗഭാഗ്യം: വിനോദ് നമ്പ്യാര്‍

ദുബൈ: (www.kasargodvartha.com 15/09/2016) ബലിപെരുന്നാളും ഓണവും ഒന്നിച്ച് ഒരുമയോടെ ആഘോഷിക്കാന്‍ കഴിഞ്ഞത് ചരിത്രത്തിലെ മഹാ സൗഭാഗ്യമാണെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് ഇവന്റ് ചീഫ് വിനോദ് നമ്പ്യാര്‍ അഭിപ്രായപ്പെട്ടു. പ്രവാസി മലയാളികള്‍ വെച്ചു പുലര്‍ത്തുന്ന പരസ്പരം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിളംബരം കൂടിയാണ് ഇത്തരം അസുലഭ ദിനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ദേര റാഫി ഹോട്ടലില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമവും ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേദി ചെയര്‍മാന്‍ യൂസുഫ് അല്‍ഫല അധ്യക്ഷത വഹിച്ചു. അറബ് പ്രമുഖരും ദുബൈയിലെ ഉന്നത ഉദ്യോഗസ്ഥരുമായ അബ്ദുല്ല അല്‍ ഖുത്വുബി, ജുമുഅ അല്‍ ഖുത്വുബി മുഖ്യാതിഥികളായിരുന്നു. വാണിജ്യ ജീവകാരുണ്യ മേഖലയിലെ പ്രമുഖന്‍ മുഹമ്മദ് ശഫീഖ് വലിയകത്തിന് ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ചിരന്തന യു എ ഇ കമ്മിറ്റി ചെയര്‍മാന്‍ പുന്നക്കല്‍ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.

മാധ്യമ രംഗത്തെ പ്രമുഖരായ ബഷീര്‍ തിക്കൊടി, അഹ് മദ് ശരീഫ്, കെ എം അബ്ബാസ്, ദുബൈ കെ എം സി സി വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം, കെ എം ബഷീര്‍, മുസ്തഫ തങ്ങള്‍, അഡ്വ. നജീഷ്, സാഗര്‍ മാസ്റ്റര്‍, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, ഡോ. ഇസ്മാഈല്‍, അയ്യൂബ് ഉറുമി പ്രസംഗിച്ചു. കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലുള്ള നെഹ്‌റു യുവകേന്ദ്രയുടെ ജില്ലയിലെ എറ്റവും നല്ല ക്ലബ്ബിനുള്ള അംഗീകാരം ലഭിച്ച ആസ്‌ക് ആലംപാടി മിഡില്‍ ഈസ്റ്റ് കമ്മിറ്റിക്കുള്ള വേദിയുടെ പ്രത്യേക പുരസ്‌കാരം പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എന്‍ പി പ്രദീപ് സമ്മാനിച്ചു.

വാണിജ്യ രംഗത്തെ പ്രമുഖരായ മൊയ്‌നുദ്ദീന്‍ കെ കെ പുറം, ഷാജഹാന്‍ തായോടി, ഷിഹാബ് ശുക്‌രിയ, ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, ഫയാസ് കാപ്പില്‍, ഫൈസല്‍ ദീനാര്‍, പി ബി ശഫീഖ്, പ്രമുഖ സിനിമാ താരങ്ങളും ഗായകരുമായ രമ്യാ കൃഷ്ണ, സാന്ദ്ര, സല്‍മാന്‍ ഫാരിസ്, ഷിബിന്‍ റോഷന്‍, ബഷീര്‍ തിക്കൊടി, മജീദ് തെരുവത്ത്, ഇഖ്ബാല്‍ ആരിക്കാടി, റഹ് മാന്‍ ഉദുമ, റാഫി പള്ളിപ്പുറം, സലാം കന്യപ്പാടി ശക്കീല്‍ അബ്ദുല്ല, ആസിഫ് കാപ്പില്‍, ഇബ്രാഹിം ആലംപാടി, തൗസീഫ് അഹ് മദ് എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതവും, കണ്‍വീനര്‍ ശബീര്‍ കീഴൂര്‍ നന്ദിയും പറഞ്ഞു.

ബലിപെരുന്നാളും ഓണവും ഒന്നിച്ച് ആഘോഷിക്കാന്‍ കഴിഞ്ഞത് ചരിത്രത്തിലെ മഹാ സൗഭാഗ്യം: വിനോദ് നമ്പ്യാര്‍

Keywords: Gulf, Dubai, Onam-celebration, Eid_Ul_Hajj, UAE, Exchange, Event, Chairman, yusouf Alfala, Vinod nambiar, Inauguration,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia