city-gold-ad-for-blogger

മെഡിക്കല്‍ കോളജ്: ജനകീയ സമരസമിതിയുടെ അനിശ്ചിതകാല സമരത്തിന് മലബാര്‍ കലാ സംസ്‌കാരിക വേദിയുടെ പിന്തുണ

ദുബൈ: (www.kasargodvartha.com 17/12/2015)   രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബദിയടുക്ക ഉക്കിനടുക്കയില്‍ തറക്കല്ലിട്ട ഗവ. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങാത്തത്തില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതി നടത്തുന്ന സമരത്തിന് മലബാര്‍   കലാ സംസ്‌കാരിക വേദിയുടെ പിന്തുണ പ്രഖ്യാപിച്ചു.

മാറി മാറി ഭരിച്ച സര്‍ക്കാറുകള്‍ കാസര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണന തുടരുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പോലും പ്രയോജനപ്പെടേണ്ട ഗവ. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങാത്തതില്‍ ദുരൂഹതയുണ്ട്. കര്‍ണ്ണാകയിലേയും ജില്ലയിലേയും സ്വകാര്യ അശുപത്രിലോബികളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഗവ. കോളേജിന്റെ പ്രവര്‍ത്തനം നീട്ടിക്കൊണ്ട് പോകുന്നതെന്ന സംശയത്തിന് ബലം നല്‍കുന്നതാണ് സര്‍ക്കാരിന്റെ നിലപാട്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കാസര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും മലബാര്‍ കലാ സംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു.

ദുബൈ റാഫി ഹോട്ടലില്‍ ചേര്‍ന്ന കെ.എം അഹ് മദ് മാഷ് അവാര്‍ഡ് ദാന ചടങ്ങില്‍ കമ്മിറ്റിയുടെ നിവേദനം ചെയര്‍മാന്‍ യുസഫ് സുബ്ബയ്യകട്ട, എ.പി അബ്ദുല്ല കുട്ടി എം.എല്‍.എ ക്ക് കൈമാറി. ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു.

മെഡിക്കല്‍ കോളജ്: ജനകീയ സമരസമിതിയുടെ അനിശ്ചിതകാല സമരത്തിന് മലബാര്‍ കലാ സംസ്‌കാരിക വേദിയുടെ പിന്തുണപത്ര പ്രവര്‍ത്തകന്‍ കെ എം അബ്ബാസ്, ബെവിഞ്ഞ അബ്ദുല്ല, അഡ്വ. ആഷിഖ്, ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി, ഒ ഐ സി സി സി നേതാവ് പുന്നക്കല്‍ മുഹമ്മദലി, രാജേഷ് നായര്‍ യു.എ.ഇ എക്‌സ്‌ചേഞ്ച്, ജമാലുദ്ദീന്‍ കൈരളി, ജലീല്‍ പട്ടാമ്പി ചന്ദ്രിക, ബഷീര്‍ തിക്കോടി, ടി.എ. മൂസ, വ്യവസായ പ്രമുഖരായ ശംസുദ്ദീന്‍ നെല്ലറ, ത്വല്‍ഹത്ത് ഫോറം ഗ്രൂപ്പ്, ജെ.ആര്‍.ടി.എം.ഡി. ഹിദായത്തുല്ല മൊഗ്രാല്‍, അലി നാങ്കി, മജീദ് തെരുവത്ത്, ഷുക്കൂര്‍ ഉടുമ്പുംതല, ജുനൈദ്, ഷക്കീല്‍ മൊഗ്രാല്‍, റഹ് മാന്‍ ഉദുമ, എം ബി യൂസുഫ് സലിം അറ്റ്‌ലസ്, ഉമര്‍ അപ്പോളോ, കെ എം സി സി നേതാക്കളായ ഹനീഫ ചെര്‍ക്കള, ഹസൈനാര്‍ തോടുംബാഗം, ഹനീഫ് കല്‍മട്ട, ഒ കെ ഇബ്രാഹിം, ഹംസ  തൊട്ടി, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, സലാം കന്യപ്പാടി, ഫൈസല്‍ പട്ടേല്‍, ഡോ. ഇസ്മാഈല്‍, സലീം ചേരങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords:  Dubai, Gulf, Medical College, Malabar Kala Samskarika Vedi support medical college protest.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia