നിസാര്‍ ചോമയിലിന് മാക് ഖത്തര്‍ കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പുരസ്‌കാരം
May 28, 2013, 19:47 IST
ദോഹ: ട്രൈവാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നിസാര്‍ ചോമയിലിനെ മാക് ഖത്തര്‍ കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പുരസ്‌കാരം നല്‍കി ആദരിച്ചു. ജീവകാരുണ്യ സേവന മേഖലകളിലെ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. ബിസിനസ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം തന്നെ സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി സഹകരിക്കുന്ന നിസാര്‍ ചോമയില്‍ പുതിയ തലമുറക്ക് മാതൃകയും പ്രചോദനവുമാണെന്ന് മാക് ഖത്തര്‍ ഭാരവാഹികള്‍ പറഞ്ഞു.
മീഡിയ പ്ലസുമായി സഹകരിച്ചു സംഘടിപ്പിച്ച മൈലാഞ്ചി രാവ് വേദിയില്‍ നിസാറിനുള്ള പുരസ്‌കാരം മാക് പ്രസിഡന്റ് എം. താഹിര്‍, രക്ഷാധികാരി കെ.ടി. അബ്ദുര്‍ റഹ്മാന്‍, മുന്‍ പ്രസിഡന്റ് സി.ടി. മുഹമ്മദ് അസ്‌ലം, ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഹമീദ്, മൈലാഞ്ചി രാവ് ഫൈനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ടി.കെ. ബഷീര്‍, മീഡിയ പ്‌ളസ് സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര, എക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷുക്കൂര്‍ കിനാലൂര്‍ എന്നിവര്‍ ചേര്‍ന്നാണ് സമര്‍പിച്ചത്. മത, ജാതി, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായും സഹകരിക്കുമെന്നും ഇത് തന്റെ ബാധ്യതയായാണ് കണക്കാക്കുന്നതെന്നും നിസാര്‍ പറഞ്ഞു.
Keywords: Nisar Chomayil, Mak Qatar, Corporate social responsibility award, Doha, Trivally group manager, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.